അടുത്ത തവണ ശ്രീമാന്‍ ഷാ നിങ്ങളെ കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അനുവദിച്ചേക്കും; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും കൂടെ ഇരുന്ന അമത് ഷാ ആണ് ഉത്തരം പറഞ്ഞത്.

അടുത്ത തവണ ശ്രീമാന്‍ ഷാ നിങ്ങളെ കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അനുവദിച്ചേക്കും; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി നല്ല ഫോമിലാണ്. മോദിയാണ് അപ്പുറത്തെങ്കില്‍ ഫോം ഒന്നു കൂടി കൂടും. മോദിയെ ട്രോളാനും പരിഹസിക്കാനുമുള്ള ഒരവസരവും അദ്ദേഹം ഒഴിവാക്കാറുമില്ല. മോദിയുടെ വാര്‍ത്താസമ്മേളനമാണ് ഇത്തവണത്തെ രാഹുലിന്റെ പരിഹാസത്തിനിരയായത്.

ഭരണത്തിലേറിയ ശേഷം ആദ്യമായി പത്രസമ്മേളനം നടത്തിയതില്‍ മോദിയെ പരിഹാസത്തോടെ അഭിനന്ദിച്ച രാഹുല്‍ അടുത്ത തവണ ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അമിത് ഷാ നിങ്ങളെ അനുവദിച്ചേക്കുമെന്ന് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും കൂടെ ഇരുന്ന അമത് ഷാ ആണ് ഉത്തരം പറഞ്ഞത്.

പത്രസമ്മേളനങ്ങള്‍ നടത്താനും പത്രപ്രവര്‍ത്തകരെ അഭിമുഖീകരിക്കാനും മോദിക്കുള്ള ഭയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തെരഞ്ഞെടുത്ത ചില പത്രപ്രവര്‍ത്തകരെ അതും സംഘപരിവാര്‍ താല്‍പ്പര്യങ്ങളുള്ള ചാനലുകളെ മാത്രമാണ് മോദി ഇക്കാലയളവിനിടയില്‍ അഭിമുഖീകരിച്ചത്.

Read More >>