എംബാപ്പെ മികച്ച ഫ്രഞ്ച് ലീഗ് താരം

യൂണിയൻ നാഷനൽ ഡെസ് ഫുട്‌ബോളേഴ്‌സ് പ്രൊഫഷനൽസ് (യു.എൻ.എഫ്.പി) ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണ് എംബാപ്പെയ്ക്ക് ലഭിച്ചത്

എംബാപ്പെ മികച്ച ഫ്രഞ്ച് ലീഗ് താരം

പാരിസ്: ഫ്രഞ്ച് ലീഗിന്റെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം പി.എസ്.ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ കെയ്‌ലിയൻ എംബാപ്പെയ്ക്ക്.

യൂണിയൻ നാഷനൽ ഡെസ് ഫുട്‌ബോളേഴ്‌സ് പ്രൊഫഷനൽസ് (യു.എൻ.എഫ്.പി) ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണ് എംബാപ്പെയ്ക്ക് ലഭിച്ചത്. മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരവും എംബാപ്പെയ്ക്കാണ്. നെയ്മർ ഉൾപ്പെടെ പല പ്രമുഖ താരങ്ങളും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. മികച്ച ഗോളിയായി ലില്ലിയുടെ മിക്കി മെയ്ഗ്‌നാനെയും മികച്ച പരിശീലകനായി ലില്ലിയുടെ തന്നെ ക്രിസ്റ്റഫർ ഗാൾട്ടിയറെയും തിരഞ്ഞെടുത്തു. മികച്ച ഗോളിനുള്ള പുരസ്‌ക്കാരം ലില്ലിയുടെ ലോയ്ക്ക് റെമി സ്വന്തമാക്കി.

മറ്റ് ക്ലബ്ബുകളിൽ കളിക്കുന്ന മികച്ച താരത്തിനുള്ള പുരസ്‌ക്കാരം റയൽ മാഡ്രിഡിന്റെ കരിം ബെൻസേമ നേടിയപ്പോൾ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ ഐവറികോസ്റ്റ് താരം ദിദിയർ ദ്രോഗ്ബയും അർഹനായി.

Read More >>