വിരമിക്കാനൊരുങ്ങി യുവരാജ് സിങ്

യുവരാജിന്റെ വിരമിക്കൽ വിവരം ദ ഹിന്ദുസ്ഥാൻ ടൈംസാണ് പുറത്തുവിട്ടത്.

വിരമിക്കാനൊരുങ്ങി യുവരാജ് സിങ്

മുംബൈ:അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ് സിങ് വിരമിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ് ഏറെക്കുറെ അസാധ്യമായ സാഹചര്യത്തിലാണ് യുവരാജ് കളി മതിയാക്കുന്നത്.

ഐ.പി.എല്ലിന്റെ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനുവേണ്ടി ഇറങ്ങിയെങ്കിലും നാല് മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചത്. യുവരാജിന്റെ വിരമിക്കൽ വിവരം ദ ഹിന്ദുസ്ഥാൻ ടൈംസാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച യുവരാജിന് കാൻസറിനെത്തുടർന്നുണ്ടായ ശാരീരിക പ്രശ്‌നങ്ങളാണ് തിരിച്ചടിയായത്.

വിരമിക്കൽ പ്രഖ്യാപിച്ച് വിദേശ ലീഗുകളിൽ കളിക്കാനാണ് യുവരാജിന്റെ തീരുമാനമെന്നാണ് വിവരം. റിപ്പോർട്ട് പ്രകാരം ഗ്ലോബൽ ടി20 (കാനഡ),യൂറോ ടി20 സ്ലാം ടൂർണമെന്റിൽ കളിക്കാൻ യുവരാജ് ചർച്ച നടത്തിക്കഴിഞ്ഞു.

Read More >>