പരാജയത്തെ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് ഇ.വി.എം വിഷയത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബിജെപി

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ബി.ജെ.പി. പരാജയത്തെ ഉൾക്കൊള്ളുകയാണ്...

പരാജയത്തെ ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് ഇ.വി.എം വിഷയത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ബിജെപി

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ബി.ജെ.പി. പരാജയത്തെ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്താൻ വോട്ടുചെയ്യണമെന്നും ബി.ജെ.പി നേതാവും കേന്ദ്ര നിയമ മന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. മമതാ ബാനർജി, എൻ. ചന്ദ്രബാബു നായിഡു, അമരീന്ദർ സിങ് എന്നീ നേതാക്കൾ അധികാരത്തിലെത്തുമ്പോൾ ഇ.വിഎമ്മുകൾക്കു പ്രശ്‌നമൊന്നുമില്ലെന്നും നരേന്ദ്ര മോദി അധികാരത്തിൽ വരാനിരിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാവുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 'നാലാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ പ്രതിപക്ഷം പരാജയം മണത്തതാണ്. ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് വോട്ടുചെയ്യുന്നതെന്നും അവർ തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് ഇവർ ഓരോ കാരണങ്ങൾ കണ്ടെത്തുന്നത്' അദ്ദേഹം പറഞ്ഞു.

Read More >>