ജിറൗഡ് ചെല്‍സിയുമായി കരാര്‍ പുതുക്കി

കൈമാറ്റ വിപണിയിൽ രണ്ട് വിലക്ക് നേരിടുന്ന ചെൽസിക്ക് ആശ്വാസം നൽകുന്നതാണ് താരത്തിന്റെ തീരുമാനം.

ജിറൗഡ് ചെല്‍സിയുമായി കരാര്‍ പുതുക്കി

ലണ്ടൻ: ഫ്രഞ്ച് സ്ട്രൈക്കർ ഒലിവർ ജിറൗഡ് ചെൽസിയുമായി കരാർ പുതുക്കി. കൈമാറ്റ വിപണിയിൽ രണ്ട് വിലക്ക് നേരിടുന്ന ചെൽസിക്ക് ആശ്വാസം നൽകുന്നതാണ് താരത്തിന്റെ തീരുമാനം. ഗോൺസാലോ ഹിഗ്വെയ്നും ഏദൻ ഹസാർഡും ക്ലബ്ബ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഹസാർഡിന്റെ റയൽ മാഡ്രിഡിലേക്കുള്ള മാറ്റത്തിന് ചെൽസി സമ്മതം അറിയിച്ചിട്ടുണ്ട്.

2018ൽ ആഴ്സണൽ വിട്ട് ചെൽസിയിലെത്തിയ ജിറൗഡിന് പരിക്കിനെത്തുടർന്ന് പല മത്സരങ്ങളും നഷ്ടമായിരുന്നു. അടുത്ത സീസണിൽ ടീമിനൊപ്പം കൂടുതൽ മത്സരം കളിക്കാൻ സാധിക്കുമെന്ന് ജിറൗഡ് പ്രത്യാശ പ്രകടിപ്പിച്ചു. ആഴ്സണലിനെതിരായ യൂറോപ്പാ ലീഗ് ഫൈനലിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഈ സീസണിലെ യൂറോപ്പാ ലീഗിൽ 10 ഗോളുമായി ടോപ് സ്‌കോററാണ് ജിറൗഡ്. പ്രീമിയർ ലീഗിൽ ഈ സീസണിൽ രണ്ടു ഗോൾ മാത്രമാണ് അദ്ദേഹം നേടിയത്. ചെൽസിക്കുവേണ്ടി 62 മത്സരത്തിൽ 17 ഗോളാണ് ജിറൗഡ് അടിച്ചത്. ഈ സീസണിൽ മൂന്നാം സ്ഥാനക്കാരായ ചെൽസി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയെടുത്തു.

Read More >>