ന്യൂനപക്ഷം കൂടുതലുള്ള മണ്ഡലങ്ങൾ പകുതിയിലധികവും ബി.ജെ.പിക്ക്

15 സീറ്റുകൾ ബി.ജെ.പി പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിടിച്ചെടുത്തതാണ്. ഇതിൽ ആറു സീറ്റുകൾ പശ്ചിമ ബംഗാളിൽ നിന്നാണ്. 2014ൽ ബി.ജെ.പിക്ക് ഇത്തരത്തിലുള്ള 34 സീറ്റുകളാണുണ്ടായിരുന്നത്.

ന്യൂനപക്ഷം കൂടുതലുള്ള മണ്ഡലങ്ങൾ പകുതിയിലധികവും ബി.ജെ.പിക്ക്

ന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗങ്ങൾ 25 ശതമാനത്തിലധികമുള്ളതും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നതുമായ 90 ജില്ലകൾ ഉൾപ്പെടുന്ന 79 ലോക്‌സഭാ സീറ്റുകളിൽ 41 സീറ്റുകളിലും വിജയിച്ചത് ബി.ജെ.പി. ഇതിൽ 15 സീറ്റുകൾ ബി.ജെ.പി പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിടിച്ചെടുത്തതാണ്. ഇതിൽ ആറു സീറ്റുകൾ പശ്ചിമ ബംഗാളിൽ നിന്നാണ്. 2014ൽ ബി.ജെ.പിക്ക് ഇത്തരത്തിലുള്ള 34 സീറ്റുകളാണുണ്ടായിരുന്നത്.

അതേസമയം, കോൺഗ്രസ്സിന്റെ സീറ്റുകളിൽ ഇടിവുണ്ടായി. 2014ൽ 12 സീറ്റുകൾ കോൺഗ്രസ്സിന്റെ പക്കലായിരുന്നെങ്കിൽ ഇത്തവണ ആറു സീറ്റുകൾ മാത്രമാണ് കോൺഗ്രസ്സിനു നേടാനായത്. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്നു സീറ്റുകളും കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ ഒരോ സീറ്റുകളുമാണ് കോൺഗ്രസ്സിനു നഷ്ടമായത്.

വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം തുടങ്ങിയവ ഉയർത്തുന്നതിനു വേണ്ടിയാണ് 2008ൽ ഒന്നാം യു.പി.എ സർക്കാർ ന്യൂനപക്ഷങ്ങൾ കൂടുതലുള്ളതും സാമൂഹികമായി പിന്നിൽ നിൽക്കുന്നതുമായ 90 ജില്ലകൾ തെരഞ്ഞെടുത്തത്. 2001ലെ സെൻസസ് പ്രകാരം മുസ് ലിം, സിഖ്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, പാർസി, ജയിൻ എന്നിവയാണ് ന്യൂനപക്ഷ വിഭാഗങ്ങൾ.

ബംഗാളിലെ 18 'ന്യൂനപക്ഷ സീറ്റുകളിൽ' ആറെണ്ണമാണ് ബി.ജെ.പി നേടിയത്. ഇതിൽ നാലെണ്ണം തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. എസ്.പിയും ബി.എസ്.പിയും ഒറ്റയ്ക്ക് മത്സരിച്ച 2014ൽ ബി.ജെ.പി ഉത്തർപ്രദേശിലെ 21 'ന്യൂനപക്ഷ സീറ്റുകളിൽ ' 20ഉം സ്വന്തമാക്കിയിരുന്നു. എന്നാൽ എസ്.പി-ബി.എസ്.പി സഖ്യം ചേർന്നു മത്സരിച്ചതോടെ ബി.ജെ.പിക്ക് അടിതെറ്റി. ഇത്തവണം രണ്ടു സീറ്റുകൾ എസ്.പിയും (മോറാബാദ്, റാപൂർ) നാലു സീറ്റ് ബി.എസ്.പിയും ( ബിജ്‌നോർ, അമ്രോഹ, സഹറാൻപൂർ, ശ്രവാസ്തി) സ്വന്തമാക്കി. എന്നാൽ എസ്.പിയുടെ സിറ്റിങ് സീറ്റായ ബദൂൻ ബി.ജെ.പി നേടി. ബിഹാറിലെ ഏഴു സീറ്റിൽ മൂന്നു സീറ്റുകൾ ജെ.ഡി.യു സ്വന്തമാക്കി. 2014ൽ ഒരു സീറ്റാണ് ഇവർക്ക് ഉണ്ടായിരുന്നത്.

ന്യൂനപക്ഷങ്ങൾ 25 ശതമാനത്തിലധികമുള്ള സീറ്റുകളിലെ വിജയം

അരുണാചൽ പ്രദേശ്

2014

എൻ.ഡി.എ- 1

പ്രതിപക്ഷം- 1

2019

എൻ.ഡി.എ- 2

പ്രതിപക്ഷം- ൦


അസം

2014

എൻ.ഡി.എ -3

പ്രതിപക്ഷം- 5

2019

എൻ.ഡി.എ -4

പ്രതിപക്ഷം- 4

യു.പി

2014

എൻ.ഡി.എ- 19

പ്രതിപക്ഷം- 1

2019

എൻ.ഡി.എ -14

പ്രതിപക്ഷം- 06

പശ്ചിമ ബംഗാൾ

2014

എൻ.ഡി.എ- 0

പ്രതിപക്ഷം- 18

2019

എൻ.ഡി.എ- 6

പ്രതിപക്ഷം- 6

ബിഹാർ

2014

എൻ.ഡി.എ -3

പ്രതിപക്ഷം- 4

2019

എൻ.ഡി.എ- 6

പ്രതിപക്ഷം- 1

മണിപ്പൂർ

2014

എൻ.ഡി.എ- 0

പ്രതിപക്ഷം- 3

2019

എൻ.ഡി.എ- 3

പ്രതിപക്ഷം -0

Read More >>