മോദിയുടെ രണ്ടാം മന്ത്രിസഭ; കൂടുതല്‍ പുതുമുഖങ്ങള്‍, പ്രമുഖര്‍ പുറത്താവും

ഉമാ ഭാരതി, സുഷമ സ്വരാജ്, മനേക ഗാന്ധി എന്നിവരുണ്ടാകില്ല

മോദിയുടെ രണ്ടാം മന്ത്രിസഭ; കൂടുതല്‍ പുതുമുഖങ്ങള്‍, പ്രമുഖര്‍ പുറത്താവും

സ്വന്തം ലേഖകന്‍

ന്യൂഡൽഹി: കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും പ്രമുഖരെ ഒഴിവാക്കിയും നരേന്ദ്ര മോദിയുടെ രണ്ടാം കേന്ദ്ര മന്ത്രിസഭ 30ന് അധികാരമേൽക്കും. മനേക ഗാന്ധിയ്ക്ക് പകരം മകൻ വരുൺ ഗാന്ധിയെ ഉൾപ്പെടുത്തി യുവാക്കൾക്കും പുതുമുഖങ്ങൾക്കുമാണ് ഇക്കുറി പ്രധാന്യം നൽകുന്നത്. ഈസ്റ്റ് ഡൽഹിയിൽ നിന്ന് വിജയിച്ച ഗൗതം ഗംഭീറിന് കായിക മന്ത്രാലയത്തിന്റെ ചുമതല ലഭിക്കുമെന്നാണ് സൂചന. സുഷമ സ്വരാജിന് പകരം സ്മൃതി ഇറാനിയെ വിദേശ കാര്യ മന്ത്രിയാക്കും. അരുൺ ജയ്റ്റിലിയെ ഒഴിവാക്കി ജയന്ത് സിൻഹയെ ധനകാര്യം ഏൽപ്പിക്കും. പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് രാജീവ് പ്രതാപ് റൂഡിയുടെ പേരാണ് പരിഗണിക്കുന്നത്. പ്രതിരോധ മന്ത്രിയായിരുന്ന നിർമ്മല സീതാ രാമന് ഇക്കറു മാനവ വിഭവ ശേഷി വകുപ്പ് നൽകും.

ആഭ്യന്തര മന്ത്രിയായി അമിത് ഷായുടെ പേരിന് തന്നെയാണ് മുൻഗണന. മുൻ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കൃഷി വകുപ്പ് നൽകാനാണ് ആലോചന. വരുൺ ഗാന്ധിയ്ക്ക് വാണിജ്യ വകുപ്പും പിയൂഷ് ഗോയലിന് റെയിൽ വേ മന്ത്രാലയവും ലഭിക്കും. നിതിന് ഗഡ്കരിയുടെ ഗതാഗത വകുപ്പ് അദ്ദേഹത്തിന് തന്നെ നൽകും. മുഖ്താർ അബ്ബാസ് നഖ്‌വിയെ കൂടാതെ, ഷാനവാസ് ഹുസൈനും മന്ത്രിയാവും. നഖ്‌വിയുടെ ന്യൂനപക്ഷ കാര്യം നിലനിർത്തി ഷാനവാസ് ഹുസൈന് പാർലമെന്ററി കാര്യം നൽകും.

ശിവസേനയ്ക്ക് വ്യവസായ വകുപ്പ് നൽകും. ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്താവും മന്ത്രി. മറ്റൊരു ഘടക കക്ഷിയായ ജെ.ഡി.യുവിനാണ് വ്യോമയാന വകുപ്പ്. ജെ.ഡി.യുവിലെ പവൻ വർമ്മയ്ക്കാണ് സാധ്യത. അച്ഛന് പകരം മകൻ എൽ.ജെ.പിയിലെ ചിരാഗ് പാസ്വാന് ഭക്ഷ്യ മന്ത്രിയാവും. ശിരോമണി അകാലി ദളിലെ ഹർകിറത്ത് കൗർ ബാദലിന് ഉപഭോക്തൃ കാര്യവും അപ്‌നാ ദളിലെ അനുപ്രിയ പട്ടേലിന് തൊഴിൽ വകുപ്പും ലഭിക്കും.

ബി.ജെ.പിയിലെ ബബലുൽ സുപ്രിയോയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് ലഭിക്കും. പെട്രോളിയം വകുപ്പ് കിരൺ റിജിജുവിനും ഈർജ്ജ വകുര്ര് ഡോ. അർവിന്ദിനും കുടുംബാസൂത്രണ വകുപ്പ് അനന്ത് കുമാർ ഹെഗ്‌ഡെയ്ക്കും ലഭിക്കുമെന്നാണ് സൂചന. മേനക ഗാന്ധിയുടെ വനിതാ ശിശു ക്ഷേമ ഇക്കറു മീനാക്ഷി ലേഖിയ്ക്ക് നൽകും. ഗ്രാമ വികസന മന്ത്രിയായി മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയാണ് പരിഗണിക്കുന്നത്.

നഗര വികസനം ഗോപാൽ ഷെട്ടിക്കാണ്. നിയമ മന്ത്രാലയം രവിശങ്കർ പ്രസാദിനു തന്നെ ലഭിക്കും. അനുരാഗ് ഠാക്കൂർ (ടൂറിസം), ജെ.പി നഡ്ഡ (ആരോഗ്യം), ഗിരിരാജ് സിങ് (ഖനി വകുപ്പ്), ജയവർദ്ധൻ റാത്തോഡ് (സ്‌കിൽ ഇന്ത്യ), സദാനന്ദ ഗൗഡ (പരിസ്ഥിതി), ഹരിപ്രിയ സുരേഷ് (ശാസ്ത്രം, സാങ്കേതികം), ദുഷ്യന്ത് സിങ് (പഞ്ചായത്തീ രാജ്), സരോജ് പാണ്ഡെ (ടെക്‌സ്റ്റൈൽ), റിത ബഹുഗുണ ജോഷിക്ക് നമാമി ഗംഗ പദ്ധതിയും ഹർഷ് വർധന് കെമിക്കൽ മന്ത്രാലയത്തിന്റെ ചുമതലയും ലഭിക്കും.

ഇക്കുറി തൊഴിൽ ഉൽപാദനം എന്ന ഒരു പുതിയ വകുപ്പ് കൂടി ഉണ്ടാകും. ബി.ജെ.പി നേതാവ് രാം മാധവിനാകും വകുപ്പിന്റെ ചുമതല.

Read More >>