ഇന്ന് ലോക സൈക്കിൾ ദിനം: സൈക്കിളിൽ ഓഫീസിലെത്തി ഹർഷവർദ്ധൻ സിങ്

ലോക സൈക്കിൾ ദിനമായ ഇന്ന് രാവിലെ അദ്ദേഹം സൈക്ലിങ് എന്റെ ഇഷ്ട കായിക ഇനമാണെന്ന് ട്വീറ്റ് ചെയ്തിരുന്നു.

ഇന്ന് ലോക സൈക്കിൾ ദിനം: സൈക്കിളിൽ ഓഫീസിലെത്തി ഹർഷവർദ്ധൻ സിങ്

ന്യൂഡൽഹി: ലോക സൈക്കിൾ ദിനത്തിന് ആദരം പ്രകടിപ്പിച്ച് ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ സിങ് ഓഫീസിലെത്തിയത് സൈക്കിൾ ചവിട്ടി. സാധാരണ വസ്ത്രം ധരിച്ചുകൊണ്ടാണ് അദ്ദേഹമെത്തിയത്.

മന്ത്രാലയത്തിലെത്തി ചുമതലയേറ്റശേഷം ട്വീറ്ററിൽ 'പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദിയുണ്ടെന്ന്' അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഇന്ന് ഞാൻ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. എന്നിൽ വിശ്വാസമർപ്പിച്ചതിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് കഠിന പ്രയത്‌നം ചെയ്യും'- അദ്ദേഹം പറഞ്ഞു.

ലോക സൈക്കിൾ ദിനമായ ഇന്ന് രാവിലെ അദ്ദേഹം സൈക്ലിങ് എന്റെ ഇഷ്ട കായിക ഇനമാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ മോദി സർക്കാരിലും ഹർഷവർദ്ധൻ സിങ് ഇതേ വകുപ്പ് തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

Read More >>