ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ഏറ്റവും കൂടുതൽ ചൂടുള്ള എട്ട് നഗരങ്ങൾ ഇന്ത്യയിൽ

എൽ ഡൊറാഡോ കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റാണ് കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം റാങ്കിങ്ങ് നടത്തിയത്.

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ഏറ്റവും കൂടുതൽ ചൂടുള്ള എട്ട് നഗരങ്ങൾ ഇന്ത്യയിൽ

ന്യൂഡൽഹി: ആഗോള താപനത്തിന്റെ ഫലമായി ലോകമെമ്പാടും ചൂട് വർദ്ധിക്കുന്നു. ഇതിന്റെ അനന്തരഫലം രാജ്യത്തും അതിശക്തമായി പ്രകടമാകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചൂടുള്ള 15 പ്രദേശങ്ങളിൽ എട്ടെണ്ണം ഇന്ത്യയിലെന്നു റിപ്പോർട്ട്. എൽ ഡൊറാഡോ കാലാവസ്ഥ നിരീക്ഷണ വെബ്‌സൈറ്റാണ് കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം റാങ്കിങ്ങ് നടത്തിയത്.

ചുരു, ഗംഗാനഗർ. ഫലോഡി, ബിക്കാനിർ, ജയ്‌സാൽമീർ, നോവ്‌ഗോങ്, നർനൗൾ, ഖജുരാവേ എന്നീ ഇന്ത്യൻ നഗരങ്ങളാണ് പട്ടികയിലുള്ളത്. രാജസ്ഥാനിലെ ചുരുവിൽ ഇന്നലെ 48.9 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചുരുവിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടികയിലെ ബാക്കി പ്രദേശങ്ങൾ അയൽ രാജ്യമായ പാകിസ്താനിലാണ്. 51.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടത്തിയ പാകിസ്താനിലെ ജകോബാബാദ് ആണി പട്ടികയിൽ ഒന്നാമത്.

ഡൽഹിയിൽ ഉൾപ്പെട്ടെ രണ്ടു ദിവസം കൂടി കനത്ത ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.