പാകിസ്താനിലെ എച്ച്.ഐ.വി ബാധ ഒന്നിൽ കൂടുതൽ തവണ സിറിഞ്ച് ഉപയോഗിച്ചതിനാല്‍

പാകിസ്താനിൽ ഒരു സിറിഞ്ച് ഒന്നിൽ കുടുതൽ പേരിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പാവപ്പെട്ട രോഗികളിൽ

പാകിസ്താനിലെ എച്ച്.ഐ.വി ബാധ ഒന്നിൽ കൂടുതൽ   തവണ സിറിഞ്ച് ഉപയോഗിച്ചതിനാല്‍

ഇസ്‌ലാമാബാദ്: ‌പാകിസ്താനിലെ തെക്കൻ മേഖലയിൽ എച്ച്.ഐ.വി വ്യാപകമാകുന്നതിനു പിന്നിൽ സിറിഞ്ച് ഒന്നിൽ കുടുതൽ തവണ ഉപയോഗിച്ചതെന്ന് ആരോഗ്യ വിഭാഗം. സിറിഞ്ചുകൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുന്നത് മെഡിക്കൽ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇവ കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിറിഞ്ച് ഒന്നിൽ കൂടുതൽ വ്യക്തികളിൽ ഉപയോഗിക്കുന്നതിലൂടെ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് സി, തുടങ്ങിയ വൈറസുകൾ എളുപ്പത്തിൽ പകരാൻ സാദ്ധ്യതയുണ്ട്. പാകിസ്താനിൽ ഒരു സിറിഞ്ച് ഒന്നിൽ കുടുതൽ പേരിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പാവപ്പെട്ട രോഗികളിൽ'- പാകിസ്താൻ ദേശീയ എയ്ഡ്‌സ് കൺട്രോൾ പ്രോഗ്രാം അഡ്വൈസർ ഖ്വായിദ് സയീദ് പറഞ്ഞു.

Read More >>