'രാജ്യസ്‌നേഹം' പ്രകടിപ്പിക്കാന്‍ ക്രിക്കറ്റ് കളിക്കാര്‍ തൃശ്ശൂലചിത്രം ഗ്ലൗസില്‍ വരയ്ക്കണോ?

ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം ഏതെങ്കിലും മതപരമായതോ, രാഷ്ട്രീയപരമായതോ, മറ്റ് വംശീയ വേർതിരിവികൾ പ്രകടിപ്പിക്കുന്നതോ ആയ യാതൊന്നും ജേഴ്സിയിൽ അനുവദനീയമല്ല- അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

തന്റെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ തൃശ്ശൂലചിത്രം ഗ്ലൗസില്‍ വരഞ്ഞ് കളിക്കളത്തിലെത്തിയതിനെതിരേ കായികപ്രേമികള്‍. പ്രമുഖ കളിക്കാരനായ ധോണിയാണ് ബലിദാന്‍ ബാഡ്‌സ് എന്നറിയപ്പെടുന്ന തൃശൂലചിത്രം ഗ്ലൗസില്‍ വരഞ്ഞ് ലോകക്കപ്പ് ദക്ഷിണാഫ്രിക്ക- ഇന്ത്യ മത്സരത്തിനെത്തിയത്. ഇത്തരം ചിഹ്നങ്ങളുമായി കളിക്കളത്തിലെത്തുന്നത് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് എതിരാണ്. അതേ കുറിച്ചാണ് അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നത്.

അഡ്വ ശ്രീജിത്ത് പെരുമന

രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലികഴിച്ച ധീരജവാന്മാരെ അങ്ങേയറ്റം ആദരവോടെ ബഹുമാനിക്കണം സംശയമേതുമില്ലാ..പക്ഷെ ക്രിക്കറ്റ് കളി നടക്കുമ്പോൾ എന്തെങ്കിലും ചിഹ്നങ്ങൾ യൂണിഫോമിൽ ആലേഖനം ചെയ്ത് പ്രകടിപ്പിക്കുന്ന സോ കോൾഡ് രാജ്യസ്നേഹത്തോട് പൂർണ്ണമായും വിയോജിക്കുന്നു.

'വസുദൈവ കുടുംബകം' അഥവാ ലോകം ഒരു കുടുംബമാണ് എന്ന മഹത് സന്ദേശം ലോകത്തിന് നൽകിയ രാഷ്ട്രം തന്നെ കേവലം ഒരു ഗെയിം എന്നതിനപ്പുറം ക്രിക്കറ്റിനെ പരോക്ഷമായി രാഷ്ട്രീയ വേദിയാക്കുന്ന നടപടി അംഗീകരിക്കാനാവില്ല.

രാജ്യത്തെ രാഷ്ട്രീയത്തിനനുസരിച്ചാണ് മത്സരത്തിൽ ഇറങ്ങുന്നത് എങ്കിൽ നാളെ കാവി ട്രൗസറുകളിട്ട് തൃശൂലവും എടുത്ത് ഇന്ത്യൻ ടീമും, കറുത്ത മുഖംമൂടി അണിഞ്ഞ് AK 47 നും എടുത്ത് പാകിസ്ഥാൻ ടീമും, ളോഹയണിഞ് കുരിശുമെടുത്ത് ആസ്ട്രേലിയൻ ടീമും കളിക്കാനിറങ്ങിയാൽ എങ്ങനെയിരിക്കും.

രാജ്യങ്ങളുടെ രാഷ്ട്രീയം എന്തുമാകട്ടെ കളിക്കളത്തിൽ രാഷ്‌ട്രാതിർത്തികൾക്കുമപ്പുറം സ്പോർട്ട്‌സ്മാൻ സ്പിരിറ്റ് ആണ് കളിക്കാരെ നയിക്കേണ്ടത്. ഏറ്റവും മികച്ച രീതിയിൽ കളിച്ചും, വാതുവെച്ച്‌ രാജ്യത്തെ ഒറ്റുകൊടുക്കാതെയുമാണ് ഒരു ക്രിക്കറ് കളിക്കാരന് പ്രകടിപ്പിക്കാവുന്ന ഏറ്റവും മികച്ചരീതിയിൽ രാജ്യസ്നേഹം പ്രകടിപ്പിക്കാവുന്നത് അല്ലാതെ പാകിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കുമ്പോൾ കശ്മീരിലെ പട്ടാളക്കാരുടെ ചിത്രം ജേഴ്‌സിൽ പ്രിന്റ് ചെയ്തുകൊണ്ടല്ല.

സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുനേറ്റ് നിൽക്കണം എന്ന ഉട്ടോപ്യൻ രാജ്യസ്നേഹ യുക്തി മാത്രമേ ഈ പറയുന്ന വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലെ ബലിദാനി ചിഹ്ന രാഷ്ട്രസ്നേഹത്തിനുള്ളൂ...

ക്രിക്കറ്റ് എന്ന ഗെയിം നിയമങ്ങൾ പ്രകാരം ഏതെങ്കിലും മതപരമായതോ, രാഷ്ട്രീയപരമായതോ, മറ്റ് വംശീയ വേർതിരിവികൾ പ്രകടിപ്പിക്കുന്നതോ ആയ യാതൊന്നും ജേഴ്സിയിൽ അനുവദനീയമല്ല

rule G.1 in ICC's Clothing and equipment Rules and regulation guideline ചട്ടങ്ങൾ ഇങ്ങനെ പറയുന്നു

"Players and team officials shall not be permitted to wear,display or otherwise convey messages through arm bands or other items affixed to clothing or equipment ("Personal Messages") unless approved in advance by both the player or team official's Board and the ICC Cricket Operations Department.Approval shall not be granted for messages which relate to political,religious or racial activities or causes.

നബി: പോരട്ടേം.. പൊങ്കാല പോരട്ടേം !!


Read More >>