കളിക്കാനനുവദിച്ചില്ലെങ്കില്‍ കളി മതിയാക്കും; ഭീഷണിയുമായി അഫ്ഗാനിസ്ഥാൻ ഓപ്പണർ മുഹമ്മദ് ഷഹ്‌സാദ്

അഫ്ഗാനിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഷെഹ്‌സാദ് കളിച്ചിരുന്നെങ്കിലും താരത്തിന് പരിക്കേറ്റത് തിരിച്ചടിയായി.

കളിക്കാനനുവദിച്ചില്ലെങ്കില്‍ കളി മതിയാക്കും; ഭീഷണിയുമായി അഫ്ഗാനിസ്ഥാൻ ഓപ്പണർ മുഹമ്മദ് ഷഹ്‌സാദ്

ലണ്ടൻ: ലോകകപ്പിലെ വരും മത്സരങ്ങളിൽ കളിക്കാനനുവദിച്ചില്ലെങ്കിൽ ക്രിക്കറ്റ് തന്നെ മതിയാക്കുമെന്ന ഭീഷണിയുമായി അഫ്ഗാനിസ്ഥാൻ ഓപ്പണർ മുഹമ്മദ് ഷഹ്‌സാദ്. അഫ്ഗാനിസ്താന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ഷെഹ്‌സാദ് കളിച്ചിരുന്നെങ്കിലും താരത്തിന് പരിക്കേറ്റത് തിരിച്ചടിയായി.

കാൽമുട്ടിന് പരിക്കേറ്റതിനാൽ പിന്നീടുള്ള മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് താരത്തെ പുറത്തിരുത്തിയിരുന്നു. പരിക്ക് സുഖമാവാതെ കളിപ്പിക്കാനാവില്ലെന്നായിരുന്നു അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. ഇതാണ് ഷെഹ്‌സാദിനെ പ്രകോപിപ്പിച്ചത്. അവരെന്ന കളിക്കാനനുവദിച്ചില്ലെങ്കിൽ ഞാൻ ക്രിക്കറ്റ് മതിയാക്കും, എനിക്ക് കളിക്കാനാവില്ലെന്ന് തോന്നുന്നില്ല, രണ്ട് ദിവസത്തെ വിശ്രമം മതി- ഷെഹ്‌സാദ് പറയുന്നു.

അഫ്ഗാനിസ്താനായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് ഷെഹ്‌സാദ്. അതേസമയം കായികക്ഷമത വീണ്ടെടുത്താൽ കളിക്കാനനുവദിക്കും എന്ന നിലപാടിലാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്.

Read More >>