യുപിയില്‍ മാദ്ധ്യമപ്രവര്‍ത്തകനെ പോലീസ് മൂത്രം കുടിപ്പിച്ചു

ഗുഡ്സ് ട്രെയിൻ പാളെതെറ്റിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശർമ്മ എന്ന മാദ്ധ്യമപ്രവർത്തകനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.

യുപിയില്‍ മാദ്ധ്യമപ്രവര്‍ത്തകനെ പോലീസ് മൂത്രം കുടിപ്പിച്ചു

മാദ്ധ്യമപ്രവർത്തകന് നേരെ റെയിൽവേ പൊലീസിന്റെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ ഷാംലി നഗരത്തിലാണ് സംഭവം. ഗുഡ്സ് ട്രെയിൻ പാളെതെറ്റിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശർമ്മ എന്ന മാദ്ധ്യമപ്രവർത്തകനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പൊലീസ് സ്റ്റേഷനിലും പുറത്തും റിപ്പോർട്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പൊലീസ് ഇദ്ദേഹത്തെ മൂത്രം കുടിപ്പിച്ചുവെന്നും വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തുവെന്ന് പരാതിയിട്ടുണ്ട്. ജി.പി.ആർ ഉദ്യോഗസ്ഥരാണ് മാദ്ധ്യമപ്രവർത്തകനെ മർദ്ദിച്ചത്. തുടർന്ന് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് ജി.ആർ.പി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് ആക്രമിച്ചത്.സംഭവത്തെ തുടർന്ന് ജിആർപി ഇൻസ്പെക്ടർ രാകേഷ് കുമാറിനെയും കോൺസ്റ്റബിൾ സഞ്ജയ് പവാറിനെയും മൊറാദാബാദ് പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്പെൻഡ് ചെയ്തു.

മൊറാബാദ് ജി.ആർ.പി എസ്.പിയ്ക്ക് കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടുണ്ട്. റെയിൽവേ പൊലീസ് സേനയെ വിമർശിച്ച് റിപ്പോർട്ട് ചെയ്തതിനായിരുന്നു തന്നെ ആക്രമിച്ചതെന്ന് മാദ്ധ്യമപ്രവർത്തകൻ വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

Read More >>