മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും പരിഗണിക്കും

ലോക്സഭയിൽ ബിൽ പാസായിരുന്നെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ ബിൽ കാലഹരണപ്പെട്ടിരുന്നു.

മുത്തലാഖ് ബില്‍ ഇന്ന് വീണ്ടും പരിഗണിക്കും

മുത്തലാഖ് ബിൽ ഇന്ന് വീണ്ടും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക്. വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗം മുത്തലാഖ് ബിൽ വീണ്ടും അവതരിപ്പിക്കുന്നത് പരിഗണിക്കും. ലോക്സഭയിൽ ബിൽ പാസായിരുന്നെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല. പതിനാറാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ ബിൽ കാലഹരണപ്പെട്ടിരുന്നു.

അതേസമയം, മുസ്ലീം സഹോദരിമാർക്ക് വേണ്ടി മുത്തലാഖ് നിർത്തലാക്കുന്നതിനാവശ്യമായ നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

'നിരവധി മുസ്‌ലിം രാഷ്ട്രങ്ങൾ മുത്തലാഖ് അനുവദിക്കുന്നില്ല. അവിടങ്ങളിൽ ഒന്നുംതന്നെ പെൺകുട്ടികളുടെ ജീവിതം തകർക്കപ്പെടുന്നില്ല. മറ്റ് രാഷ്ട്രങ്ങളിലേതു പോലെ ഇവിടെയും മുസ്ലീം സഹോദരിമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്'. പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളോടും ബഹുമാനമാണെന്നും മുസ്‌ലിം സ്ത്രീകളുടെ വികാരം മാനിച്ച് പാർലമെന്റിൽ മുത്തലാഖിനെതിരെ നിയമം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മുസ്‌ലിം

സഹോദരിമാർ മുത്തലാഖിനെ ഭയന്ന് ജീവിക്കണമെന്ന് നിർബന്ധം പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Read More >>