ജീവനക്കാര്‍ ടി ഷര്‍ട്ടും ജീന്‍സും ധരിക്കരുതെന്ന് ബീജാപ്പൂര്‍ കളക്ടര്‍

ചില വര്‍ണ്ണങ്ങള്‍ പ്രകോപനപരമാണെന്നാണ് അദ്ദേഹത്തിന്റ അഭിപ്രായം. അത്തരം വസ്ത്രങ്ങളുമായി ചില ജീവനക്കാര്‍ എത്തുന്നത് കണ്ടതിനെ തുടര്‍ന്നായിരുന്നുവത്രെ നടപടി.

ജീവനക്കാര്‍ ടി ഷര്‍ട്ടും ജീന്‍സും ധരിക്കരുതെന്ന് ബീജാപ്പൂര്‍ കളക്ടര്‍

ചത്തിസ്ഘഡിലെ ബീജാപ്പൂരിലെ കളക്ടര്‍ക്ക് ജീന്‍സും ടി-ഷര്‍ട്ടും ഇഷ്ടമല്ല. അത് ആഢംഭരവസ്ത്രമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജോലിക്കാര്‍ ലളിതവസ്ത്രം ധരിക്കണമെന്ന് അദ്ദേഹം കരുതുന്നു. തീരുമാനം ഉടന്‍ അദ്ദേഹം നടപ്പാക്കി. ജോലിക്കാര്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കുന്നത് അദ്ദേഹം ഒരു ഉത്തരവിലൂടെ വിലക്കി. ചില വര്‍ണ്ണങ്ങള്‍ പ്രകോപനപരമാണെന്നാണ് അദ്ദേഹത്തിന്റ അഭിപ്രായം. അത്തരം വസ്ത്രങ്ങളുമായി ചില ജീവനക്കാര്‍ എത്തുന്നത് കണ്ടതിനെ തുടര്‍ന്നായിരുന്നുവത്രെ നടപടി. കളക്ടര്‍ കെ ഡി കുഞ്ചം ആണ് പുതിയ ഉത്തരവിന് പിന്നില്‍.

ക്ലാസ് ഫോര്‍ ജീവനക്കാര്‍ അവരുടെ യൂണിഫോമുകള്‍ ധരിക്കുന്നില്ലെന്ന് കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം വസ്ത്രം കഴുകാനുള്ള അലവന്‍സുകള്‍ കൈപറ്റുന്നുണ്ട്. എല്ലാവരോടുമായാണ് അദ്ദേഹത്തിന്റെ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ബീജാപൂര്‍ കളക്ടര്‍ ഒറ്റക്കല്ല. തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍ ഇതുപോലെ ഒരു ഉത്തരവ് സെക്രട്ടറിയേറ്റില്‍ നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍, തമിഴ് സംസ്‌കാരം പ്രതിഫലിക്കുന്നതായിരിക്കണം വേഷവിധാനങ്ങളെന്നാണ് അവരുടെ അഭിപ്രായം.

Read More >>