തുഫൈല്‍ അഷ്‌റഫ് മട്ടുവിനെ അറിയുമോ? ഒമ്പത് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ സൈന്യം വെടിവച്ചുകൊന്ന പതിനേഴുകാരനെ

നിരപരാധികളെ കൊന്നൊടുക്കുന്നത് നിര്‍ത്താതെ യുവാക്കളെ തീവ്രവാദത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്ന് തുഫൈലിന്റെ പിതാവ്‌

തുഫൈല്‍ അഷ്‌റഫ് മട്ടുവിനെ അറിയുമോ? ഒമ്പത് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ സൈന്യം വെടിവച്ചുകൊന്ന പതിനേഴുകാരനെ

ഒമ്പത് വര്‍ഷം മുന്‍പാണ് അത് സംഭവിച്ചത്. അന്നവന് പതിനേഴ് വയസ്സ്. പേര് തുഫൈല്‍ അഷ്‌റഫ് മട്ടൂ. 2010 ജൂണ്‍ 11 ന് രാത്രി നാട്ടുകാര്‍ അവനെ കണ്ടെത്തുമ്പോള്‍ അവന്‍ തെരുവില്‍ വീണ് കിടക്കുകയായിരുന്നു. തോളില്‍ ഒരു സ്‌കൂള്‍ ബാഗ്. അവന്റെ തലച്ചോറിന്റെ ഒരു ഭാഗം മണ്ണില്‍ കുതിര്‍ന്ന നിലയില്‍ അവര്‍ കാണുകയുണ്ടായി. അവന്‍ മാത്രമല്ല, ആ ദിനങ്ങളില്‍ മരിച്ചുവീണത്, കൗമാരക്കാരായ വാമിഖ് ഫാറൂഖ്, കൗസര്‍ ഹമീദ് സോഫി, ഉമര്‍ ഖയൂം... പേരുകള്‍ ഇനിയും നീട്ടാവുന്നതേയുള്ളൂ. ഇവരെപ്പോലെ നിരവധി പേര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് തലയും മുഖവും തകര്‍ന്ന് കൊല്ലപ്പെട്ടു.

ഇന്നെല അന്റെ ബാപ്പയും അന്ന് മരണമടഞ്ഞ കുട്ടികളുടെ പിതാക്കന്മാരും ശ്രീനഗറിലെ മസര്‍ ഇ ഷുഹദയില്‍ ഒത്തുചേര്‍ന്നു. താഴ്‌വരയില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ദിനങ്ങളിലാണ് അവരുടെ മക്കള്‍ കൊല്ലപ്പെട്ടത്. അവരാരും ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവല്ല. അതിനുള്ള പ്രായവും അവരില്‍ പലര്‍ക്കുമായിരുന്നില്ല. തുഫൈല്‍ അഷ്‌റഫ് മട്ടു ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോഴാണ് തെരുവില്‍ വച്ച് സര്‍ക്കാര്‍ സൈന്യം തടഞ്ഞു നിര്‍ത്തി വെടിവച്ചുകൊന്നത്. മിക്ക കുട്ടികളുടെയും കഥ ഇതുതന്നെ.

തങ്ങളുടെ മക്കള്‍ക്ക് നീതി കിട്ടും വരെ താന്‍ പ്രക്ഷോഭത്തിന്റെ പാതയിലുണ്ടാവുമെന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലാതാവാതെ താഴ്‌വരയില്‍ നിന്ന് തീവ്രവാദം തുടച്ചുനീക്കാനാവില്ലെന്നും ആ പിതാവ് പറയുന്നു. നീതി തനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും ലഭിക്കണം, അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതാണ്.

Read More >>