പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി. സുപ്രിം...

പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ജയില്‍ മോചിതനായി. സുപ്രിം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. വിയോജിപ്പുകളുണ്ടെങ്കിലും ഒരു ട്വീറ്റിന്റെ പേരില്‍ ഒരാളെ ജയിലിലടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതിയാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുപി പോലിസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. മുഖ്യമന്ത്രിയുമായി വീഡിയോ ചാറ്റിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനു മുന്നില്‍ വച്ച് പത്രപ്രവര്‍ത്തകരെ കണ്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്.

കനോജിയയുടെ ഭാര്യ ജഗിഷ അറോറ സുപ്രിം കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് പെറ്റീന്‍ പരിഗണിച്ച ഇന്ദിര ബാനര്‍ജി, അജയ് റസ്തോഗി എന്നിവരടങ്ങുന്ന വെക്കേഷന്‍ ബഞ്ച് അറസ്റ്റ് നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിലുളള കൈകടത്തലാണെന്നും നിരീക്ഷിച്ചു. കനോജിയയെ ഉടന്‍ വിട്ടയക്കാന്‍ യുപി സര്‍ക്കാരിനോട് ഉത്തരവിട്ടു. ഒരാളുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം, അതിന്റെ പേരില്‍ ഒരാളെ എന്തിന് അറസ്റ്റ് ചെയ്യുന്നതിനെ കോടതി ചോദ്യം ചെയ്തു. കനോജിയയെ ജൂലൈ 22 വരെ റിമാന്റില്‍ വയ്ക്കാനായിരുന്നു കീഴ് കോടതി വിധിച്ചിരുന്നത്.

Read More >>