യു.എന്നിൽ ഇസ്രായേലിനെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ പദവി നൽകുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത്.

യു.എന്നിൽ ഇസ്രായേലിനെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ

യു.എന്നിൽ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ. ഫലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷാഹിദിന് നിരീക്ഷണ പദവി നൽകുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇസ്രായേലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലാണ് ഇന്ത്യ ഈ നിലപാടെടുത്തത്.

ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ യു.എസ്, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ, സൗത്ത് കൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം ചൈന, റഷ്യ, സൗദി അറേബ്യ, തുർക്കി, ഇറാൻ, പാകിസ്താൻ, വെനസ്വേല , ബെലാറസ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനിയൻ സംഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു. ഒടുവിൽ പ്രേമേയം പരാജയപ്പെടുകയാണുണ്ടായത്.

Read More >>