കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍; എങ്ങുമെത്താതെ ചര്‍ച്ചകള്‍

ഇടക്കാല പ്രസിഡണ്ടിനെ നിയമിച്ച് പ്രതിസന്ധി തരണം ചെയ്യാനുള്ള തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്.

കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍; എങ്ങുമെത്താതെ   ചര്‍ച്ചകള്‍

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ച രാഹുൽഗാന്ധിക്ക് പകരക്കാരനെ തേടിയുള്ള ചർച്ചകൾ എങ്ങുമെത്തിയില്ല. ഇടക്കാല പ്രസിഡണ്ടിനെ നിയമിച്ച് പ്രതിസന്ധി തരണം ചെയ്യാനുള്ള തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്.

അദ്ധ്യക്ഷ വിഷയം ചർച്ചയ്ക്ക് വരില്ലെങ്കിലും ഇന്ന് മുതിർന്ന നേതാക്കൾ ഡൽഹിയിൽ യോഗം ചേരുകയാണ്.

പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് യോഗം. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദ്, പി.ചിദംബരം, അശോക് ഗെലോട്ട്, മല്ലികാർജ്ജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, എ.കെ ആന്റണി ജയ്‌റാം രമേശ്, രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഗുരുദ്വാര രകബ്ഗഞ്ച് റോഡിലെ പാർട്ടി യുദ്ധമുറിയിലാണ് യോഗം.

റായ്ബറേലി സന്ദർശനം നിശ്ചയിച്ചതിനാൽ യു.പി.എ ചെയർപേഴ്‌സണും മുൻ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധി യോഗത്തിൽ പങ്കെടുക്കില്ല.

നെഹ്‌റു കുടുബത്തിൽ നിന്ന് പുറത്തു നിന്നുള്ള നേതാവിനെ പുതിയ അദ്ധ്യക്ഷനായി പരിഗണിക്കണം എന്ന രാഹുലിന്റെ നിലപാടാണ് നേതാക്കൾ നേരിടുന്ന വെല്ലുവളി.

അമ്മ സോണിയയെയോ സഹോദരി പ്രിയങ്കയെയോ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ കക്ഷി നേതാവാകണമെന്ന ആവശ്യവും രാഹുൽ തിരസ്‌കരിച്ചതായാണ് റിപ്പോർട്ട്.

Read More >>