അര്‍ണാബ് ഗോസ്വാമി ബിസിയാണ്, യുപിയില്‍ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിട്ടേയില്ല

ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പത്രപ്രവര്‍ത്തകനേറ്റ മര്‍ദ്ദനമാണ് കഴിഞ്ഞ ദിവസം അന്തിച്ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ അര്‍ണ്ബിന്റെ റിപബ്ലിക്ക് ടിവി തെരഞ്ഞെടുത്തത് അനന്ദ്‌നാഗ് ജില്ലയിലെ ഏറ്റുമുട്ടലും.

അര്‍ണാബ് ഗോസ്വാമി ബിസിയാണ്, യുപിയില്‍ പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിട്ടേയില്ല

യുപിയില്‍ മാദ്ധ്യമപ്രവര്‍ത്തനെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതികരിക്കാന്‍ തയ്യാറാവാത്ത പത്രപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരേ കനത്ത പ്രതിഷേധം. ന്യൂസ് 24 ലെ മാദ്ധ്യമപ്രവര്‍ത്തകന്‍ അമിത് ശര്‍മയെ അറസ്റ്റു ചെയ്ത വാര്‍ത്ത ചര്‍ച്ച ചെയ്യാതെ അനന്ദ്‌നാഗ് ജില്ലയിലെ ഏറ്റുമുട്ടല്‍ ന്യൂസ് ഡിബേറ്റിന് തെരഞ്ഞെടുത്തത് കാപട്യമാണെന്നാണ് വിമര്‍ശനം. അമിത് ശര്‍മയെ ഉത്തര്‍പ്രദേശ് പോലിസ് ആണ് ആണ് തെരുവില്‍ വച്ച് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയ ശേഷം വായില്‍ മൂത്രമൊഴിക്കുകയും ചെയ്ത്. ഒരു തീവണ്ടി അപകടം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു അമിത് ശര്‍മ. മര്‍ദ്ദനവീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

പത്രപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെതിരേ വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുപി പോലിസ് വായില്‍ മൂത്രമൊഴിച്ച പോലിസുകാരനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.

ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഈ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം അന്തിച്ചര്‍ച്ചക്കായി തെരഞ്ഞെടുത്തത്. എന്നാല്‍ അര്‍ണ്ബിന്റെ റിപബ്ലിക്ക് ടിവി തെരഞ്ഞെടുത്തത് അനന്ദ്‌നാഗ് ജില്ലയിലെ ഏറ്റുമുട്ടലും. പ്രിയങ്ക ശര്‍മ എന്ന ബിജെപി പ്രവര്‍ത്തകയെ മമതയ്‌ക്കെതിരേ ഒരു തമാശ ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ റിപബ്ലിക്ക് ടിവി അത് ചര്‍ച്ചയ്ക്കുള്ള വിഷയമാക്കിയിരുന്നു. പ്രിയങ്കയെ പിന്നീട് കോടതി വിട്ടയച്ചു.

അനന്ദ്‌നാഗ് ജില്ലയിലെ ആക്രമണത്തെ കുറിച്ച ഒരു മണിക്കൂര്‍ ചര്‍ച്ച മോദിയെ ഏറെ പുകഴ്ത്തിയ ശേഷമാണ് അവസാനിപ്പിക്കുന്നത്.

Read More >>