അലിഗഡ് ബലാല്‍സംഗക്കേസ്: പ്രതികളെ ഇരുമ്പുകമ്പി കയറ്റി കൊല്ലണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികളുടെ വീഡിയോ

അലിഗഡില്‍ കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ പ്രദേശത്ത് കലാപപ്രതീതി സൃഷ്ടിക്കുന്നതായി റിപോര്‍ട്ട്. അലിഗഡില്‍...

അലിഗഡ് ബലാല്‍സംഗക്കേസ്: പ്രതികളെ ഇരുമ്പുകമ്പി കയറ്റി കൊല്ലണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികളുടെ വീഡിയോ

അലിഗഡില്‍ കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ പ്രദേശത്ത് കലാപപ്രതീതി സൃഷ്ടിക്കുന്നതായി റിപോര്‍ട്ട്. അലിഗഡില്‍ കൊല്ലപ്പെട്ട രണ്ടു വയസ്സ് കാരി പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പ്രതികളെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ഇരുമ്പു കമ്പി കയറ്റി അവരെ കൊല്ലണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.

കുപ്രസിദ്ധ സംഘപരിവാര്‍ അനുയായിയായ ഹര്‍ഷ് ചിക്കാരയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പൊതുജനങ്ങള്‍ ഉടന്‍ രംഗത്തെത്തണമെന്നും പ്രതികളെ ജീവനോടെ കത്തിക്കണമെന്നും അയാള്‍ ആവശ്യപ്പെടുന്നുണ്ട്. താന്‍ എല്ലാ ബലാല്‍സംഗികളെയും കൊല്ലുമെന്നും തന്റെ പ്രേക്ഷകര്‍ ബലാല്‍സംഗ നിയമങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ആയിരത്തോളമാളുകള്‍ ഡല്‍ഹിയില്‍ ഒത്തുകൂടി. ബലാല്‍സംഗികളെ വിചാരണകൂടാതെ കൊന്നുകളയണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

ചിക്കാരയുടെ വീഡിയോക്ക് പതിനായിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.

Read More >>