നസീറിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് സി.പി.എം പ്രവര്‍ത്തകന്‍

ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ എ.എൻ.ഷംസീറിനു പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു.

നസീറിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് സി.പി.എം പ്രവര്‍ത്തകന്‍

വടകരയിലെ സി.പി.എം വിമത സ്ഥാനാർത്ഥി സി.ഒ.ടി.നസീറിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് സി.പി.എം പ്രവർത്തകനായ പൊട്ടിയൻ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സി.പി.എം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയൻ സന്തോഷിനെ ഫോണിൽ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.

മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ എ.എൻ.ഷംസീറിനു പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു.

മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ വീണ്ടും സി.ഒ.ടി നസീറിന്റെ രഹസ്യമൊഴി എടുക്കും. രഹസ്യമൊഴി എടുക്കുന്നതിന് പൊലീസ് തലശ്ശേരി കോടതിയിൽ അപേക്ഷ നൽകി. നേരത്തെ മൂന്നുതവണ നസീറിന്റെ മൊഴി എടുത്തിരുന്നു. എ.എൻ.ഷംസീർ എം.എൽ.എക്കെതിരേ നൽകിയ മൊഴി രണ്ടുതവണ പോലീസ് രേഖപ്പെടുത്തിയില്ല എന്ന് നസീർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി എടുക്കാൻ തീരുമാനിച്ചത്.

Read More >>