ഇവിടെ ഇങ്ങനെയാണ് ഭായ്! പവര്‍കട്ടിനെ കുറിച്ച് എഫ്ബിയില്‍ വീഡിയോ പോസ്റ്റി; ചത്തിസ്ഗഢില്‍ മധ്യവയസ്‌കനെതിരേ രാജ്യദ്രോഹക്കേസ്

ചത്തിസ്ഗഢ് പവര്‍ ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് നടപടി.

ഇവിടെ ഇങ്ങനെയാണ് ഭായ്! പവര്‍കട്ടിനെ കുറിച്ച് എഫ്ബിയില്‍ വീഡിയോ പോസ്റ്റി; ചത്തിസ്ഗഢില്‍ മധ്യവയസ്‌കനെതിരേ രാജ്യദ്രോഹക്കേസ്

ചത്തിസ്ഗഢില്‍ പവര്‍കട്ടിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് അമ്പത്തിമൂന്നുകാരനെതിരേ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തു. ചത്തിസ്ഗഢില്‍ രാജ്‌നാംഗാവ് ജില്ലയിലാണ് മംഗലാല്‍ അഗര്‍വാളിനെതിരേ ഐപിസി 124എ, 505(1)(2) പ്രകാരം കേസെടുത്തത്. ചത്തിസ്ഗഢ് പവര്‍ ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് നടപടി.

ഫെയ്‌സ്ബുക്കില്‍ വൈറലായിരിക്കുന്ന മംഗലാലിന്റെ വീഡിയോ പവര്‍ കട്ടിനെ സംബന്ധിച്ചുള്ള കിംവദന്തി പരത്തുകയാണെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാരും ഇന്‍വര്‍ട്ടര്‍ കമ്പനികളും തമ്മിലുള്ള ഗൂഢാലോചനയാണ് പവര്‍ക്കട്ടിനു പിന്നിലെന്നാണ് മംഗലാല്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

മുഖ്യമന്ത്രി ഭൂപേഷ് ബഗലിനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കുന്നതിന്റെ ഭാഗമാണ് വീഡിയോ എന്നാണ് കമ്പനിയുടെ നിലപാട്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇത്തരമൊരു പരാതിയില്‍ രാജ്യദ്രോഹ കേസെടുത്ത പോലീസിന്റെ നടപടിയില്‍ മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.

വീഡിയോ റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. മംഗലാലിനെ കോടതിയില്‍ ഹാജരാക്കി.

Read More >>