ജാര്‍ക്കണ്ഡില്‍ അഞ്ച് സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിനു പിന്നില്‍ മാവോവാദികളാണെന്ന് റിപോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

ജാര്‍ക്കണ്ഡില്‍ അഞ്ച് സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു

ജാര്‍ക്കണ്ഡില്‍ സറായ്‌കേല ജില്ലയിലെ തിരൂതോദി സ്‌റ്റേഷന്‍ പരിധിയില്‍ അഞ്ച് സുരക്ഷാസൈനികര്‍ വെടിയേറ്റു മരിച്ചു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് സൈനികര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനു പിന്നില്‍ മാവോവാദികളാണെന്ന് റിപോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കുക്ഡു ആഴ്ചച്ചന്തയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ചവര്‍ പട്രോളിങ് പാര്‍ട്ടിയുടെ ആയുധങ്ങളും മോഷ്ടിച്ചിട്ടുണ്ട്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സൈനികരുടെ രക്ഷസാക്ഷിത്വം വൃഥാവിലാവില്ലെന്ന് ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ ദാസ് പ്രസ്താവനയില്‍ പറഞ്ഞു.

Read More >>