മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിനു പിന്നില്‍ വിവാഹവാഗ്ദ്ധാനം നിരസിച്ചത്?

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ അജാസിന് വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്.

മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകത്തിനു പിന്നില്‍ വിവാഹവാഗ്ദ്ധാനം നിരസിച്ചത്?

മാവേലിക്കരയിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയുടെ കൊലപാതകത്തിനു പിന്നില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്ന് സൂചന. അജാസ് സൗമ്യക്ക് ഒന്നേകാല്‍ ലക്ഷം കടമായും നല്‍കിയിരുന്നുവത്രെ. അത് തിരിച്ച് നല്‍കാന്‍ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് വാങ്ങിയില്ല. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ അജാസിന് വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പോലിസ് കരുതുന്നത്. അതേസമയം യഥാര്‍ത്ഥ കാരണം അജാസ് ആശുപത്രിയില്‍ നിന്ന് പുറത്തുവന്നാല്‍ മാത്രമേ അറിയാനാവൂ.

മാവേലിക്കര വള്ളികുന്നത്താണ് ശനിയാഴ്ച വൈകീട്ട് വനിതാ പോലീസുദ്യോഗസ്ഥയായ സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്. കാറിലെത്തിയ അജേഷ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. അജേഷിനും പൊള്ളലേറ്റിട്ടുണ്ട്. ആലുവ ട്രാഫിക് പൊലീസ് ഓഫീസര്‍ ആണ് അജാസ്.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ യുവാവ് വാഹനം കൊണ്ട് സൗമ്യയെ ഇടിച്ചു. അവിടെ നിന്ന് സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അക്രമി വടിവാളു കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. പിന്നീട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

Read More >>