ധൈര്യമുണ്ടെങ്കില്‍ അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന് മോദിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

ധൈര്യമുണ്ടെങ്കില്‍ അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണമെന്ന് മോദിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ. അയോധ്യയില്‍ ക്ഷേത്രം വരേണ്ടത്...

ധൈര്യമുണ്ടെങ്കില്‍ അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന് മോദിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

ധൈര്യമുണ്ടെങ്കില്‍ അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ നിയമം കൊണ്ടുവരണമെന്ന് മോദിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ. അയോധ്യയില്‍ ക്ഷേത്രം വരേണ്ടത് ഹിന്ദുക്കളുടെ ആവശ്യമാണ്. ഒരു ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവന്ന് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 18 എംപിമാരുമായി ഇന്ന് രാവിലെയാണ് ഉദ്ദവ് താക്കറെയും മകനും അയോധ്യയിലെത്തിയത്. അയോധ്യ താല്‍ക്കാലിക ക്ഷേത്രത്തില്‍ അവര്‍ ആരാധന നടത്തുകയും ചെയ്തു. ഇന്ന് മുഴുവന്‍ പേരും മുംബൈയിലേക്ക് തിരികെപ്പോകും.

അയോധ്യ കേസ് നിരവധി വര്‍ഷങ്ങളിലായി കോടതിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്ത് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണെങ്കില്‍ ആര്‍ക്കും അതിനെ തടയാന്‍ കഴിയില്ല. അതു നടപ്പാക്കുകയാണെങ്കില്‍ ശിവസേന മാത്രമല്ല, മുഴുന്‍ ഹിന്ദു സമൂഹവും മോദിക്കൊപ്പമുണ്ടാകും-ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ക്ഷേത്ര സന്ദര്‍ശനമെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ സന്ദര്‍ശനത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നാണ് ശിവസേനയുടെ നിലപാട്.

തങ്ങള്‍ രാമന്റെ പേര് തെരഞ്ഞെടുപ്പില്‍ വിഷയമാക്കുന്നവരല്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ വാക്ക് പാലിക്കാനാണ് ഇപ്പോഴത്തെ ക്ഷേത്ര സന്ദര്‍ശനമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം യോഗി ആദിത്യനാഥും അയോധ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Read More >>