ഇന്ത്യയിൽ നിന്നുള്ള ഹജ്ജ്‌ തീർത്ഥടകരുടെ വരവിന്‌ നാളെ തുടക്കം

ആദ്യ ഹജ്ജ്‌ സംഘം നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:15 ന്‌ മദീനയിലെ മുഹമ്മദ്‌ ഇബ്നു അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര വിമാനത്തിലിറങ്ങും

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ്‌ തീർത്ഥടകരുടെ വരവിന്‌ നാളെ തുടക്കം

ഫസിലുറഹ്മാൻ പുറങ്ങ്

പരിശുദ്ധ ഹജ്ജ്‌ കർമ്മം നിർവ്വഹിക്കാൻ ഈ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ്‌ സംഘം നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:15 ന്‌ മദീനയിലെ മുഹമ്മദ്‌ ഇബ്നു അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര വിമാനത്തിലിറങ്ങും. തലസ്ഥാന നഗരിയായ ഡൽ ഹിയിൽ നിന്നും എയർ ഇന്ത്യയുടെ AI5001 എന്ന വിമാനത്തിൽ എത്തുന്ന സംഘത്തിൽ 420 തീർത്ഥാടകരാണുള്ളത്‌. ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ്‌ സഈദ്‌, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ്‌ നൂർ റഹ്മാൻ ശൈഖ്‌ ,ഹജ്ജ്‌ കോൺസുലർ യൂം ഖൈർ സാബിർ എന്നിവർ ചേർന്ന് മദീന എയർപോർട്ടിൽ ആദ്യ ഇന്ത്യൻ ഹാജിമാരെ സീകരിക്കും.

കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ജൂലൈ ഏഴിന്‌ കോഴീക്കോട്‌ നിന്ന് പുറപ്പെടും. ഇത്തവണ ഗവൺമന്റ്‌ ക്വോട്ട യിൽ എത്തുന്ന സംഘം മദീന എയർപോർട്ടിൽ ഇറങ്ങുകയും തിരിച്ചുള്ള യാത്ര ജിദ്ദയിൽ നിന്നുമാണ്‌ ഒരുക്കിയിട്ടുള്ളത്‌. വിവിധ മലയാളി സംഘടകളായ. മദീന ഹജ്ജ്‌ വെൽഫയർ ഫോറം, കെ.എം.സി.സി എന്നിവരുടെ വളണ്ടിയർമാർ സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടാകും.

Read More >>