എച്ച്പിസിയ്ക്കു വേണ്ടി ചെവഴിച്ച പണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സിഎജിക്ക് തൊഴിലാളി യൂണിയനുകളുടെ കത്ത്

ഉന്നതതല അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് യൂണിയന്‍ സിഎജിയോട് അപേക്ഷിച്ചിരിക്കുന്നത്.

എച്ച്പിസിയ്ക്കു വേണ്ടി ചെവഴിച്ച പണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സിഎജിക്ക് തൊഴിലാളി യൂണിയനുകളുടെ കത്ത്

നരേന്ദ്ര മോദി സര്‍ക്കാര്‍ എച്ച്പിസിയ്ക്കു വേണ്ടി ചെലവഴിച്ച തുകയുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ട് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, രാജീവ് മെഹ്‌റിഷിയ്ക്ക് എച്ച്പിസി മില്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ കത്ത്. 2014-18 കാലയളവില്‍ ചെലവഴിച്ചെന്നവകാശപ്പെടുന്ന 4141 കോടി രൂപ ഏതൊക്കെ മേഖലയില്‍ ചെലവഴിച്ചുവെന്ന് കണ്ടെത്താന്‍ ഉന്നതതല അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് യൂണിയന്‍ സിഎജിയോട് അപേക്ഷിച്ചിരിക്കുന്നത്.

ലോക്‌സഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ജൂലൈ 9 ന് എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയില്‍ എച്ച്പിസിക്കു വേണ്ടി പണമനുവദിച്ചതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. മന്ത്രി നല്‍കിയ കണക്കനുസരിച്ച് 2014-15 കാലത്ത് 1141 കോടിയും 2015-16 കാലത്ത് 1000 കോടിയും 2016-17 കാലത്ത് 1000 കോടിയും 2017-18 കാലത്ത് 1000 കോടിയും ചെലവഴിച്ചു. തകര്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ കമ്പനികളെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പണമനുവദിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

എന്നാല്‍ ഹിമാചലിലെയും അസമിലെയും യൂണിറ്റുകള്‍ യഥാക്രമം 2015, 2017 കാലം മുതല്‍ അടഞ്ഞുകിടക്കുകയാണ്. ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ മെയ് 2, 2019 മുതല്‍ കമ്പനി ലിക്യുഡേഷന് ഉത്തരവിട്ടിട്ടുണ്ട്.

2014-18 കാലത്ത് ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യൂണിയനുകള്‍ സിഎജിക്കുള്ള കത്തില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കുന്നില്ല. ആ സാഹചര്യത്തിലാണ് അനുവദിച്ചുവെന്ന് അവകാശപ്പെടുന്ന പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
Read More >>