കര്‍ത്താര്‍പൂരില്‍ തീര്‍ത്ഥാടകര്‍ക്കായി ഇന്ത്യയും പാകിസ്താനും സ്ഥിരം പാലം പണിയുന്നു; വിസയില്ലാതെ സന്ദര്‍ശനവും അനുവദിച്ചേക്കും

പാലം പണിതുതീരും വരെ താല്‍ക്കാലിക സംവിധാനം ഒരുക്കാനും തീരുമാനമായി. അത് നവംബര്‍ 2019 മുതല്‍ പ്രവര്‍ത്തനസജ്ജമാവും.

കര്‍ത്താര്‍പൂരില്‍ തീര്‍ത്ഥാടകര്‍ക്കായി ഇന്ത്യയും പാകിസ്താനും സ്ഥിരം പാലം പണിയുന്നു; വിസയില്ലാതെ സന്ദര്‍ശനവും അനുവദിച്ചേക്കും

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ദേര ബാബ നാനാക്കില്‍ പാലം പണിയാന്‍ തത്ത്വത്തില്‍ തീരുമാനം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പാകിസ്തനാന്‍ ഉദ്യോഗസ്ഥരും വാഗാ അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് സുപ്രധാനമായ തീരുമാനമെടുത്തത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ തീര്‍ത്ഥാടകരുടെ സഞ്ചാരവഴി, സുരക്ഷ, പാലം പണിയുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

പാലം പണിതുതീരും വരെ താല്‍ക്കാലിക സംവിധാനം ഒരുക്കാനും തീരുമാനമായി. അത് നവംബര്‍ 2019 മുതല്‍ പ്രവര്‍ത്തനസജ്ജമാവും. ഗുരു നാനാക്ക് ദേവിന്റെ 550 ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും.

ഇതുവരെയും ഇരു രാജ്യങ്ങളെയും ഒരു താല്‍ക്കാലിക പാത വഴിയായിരുന്നു ബന്ധിപ്പിച്ചിരുന്നത്. ഇത് പക്ഷേ, ഇന്ത്യന്‍ ഭാഗത്ത് രവി നദി കവിഞ്ഞൊഴുകാന്‍ കാരണമാവാറുണ്ട്. പാകിസ്താന്‍ സ്ഥിരം നിര്‍മ്മിതിക്ക് അനുമതി നല്‍കുന്നതോടെ അതിനും പരിഹാരമാവും. ഏകദേശം ദിനംപ്രതി 5000 ത്തോളം തീര്‍ത്ഥാടകരാണ് അതിര്‍ത്ഥി കടക്കാറുള്ളത്. അത്രയും ആളുകള്‍ക്ക് ഫ്രീ വിസ അനുവദിക്കാനും പാകിസ്താന്‍ തീരുമാനിച്ചു.
Read More >>