മുസഫര്‍നഗറില്‍ ഇമാമിനെ ആക്രമിച്ച പന്ത്രണ്ട് ഹുന്ദുത്വര്‍ അറസ്റ്റില്‍

മുസാഫര്‍നഗറിലെ ഇമാം ഇമ്‌ലാക്-ഉര്‍-റഹ്മാനെയാണ് മോട്ടോര്‍ സൈക്കിളില്‍ പോകുന്ന സമയത്ത് ഏതാനും ഹിന്ദുത്വര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

മുസഫര്‍നഗറില്‍ ഇമാമിനെ ആക്രമിച്ച പന്ത്രണ്ട് ഹുന്ദുത്വര്‍ അറസ്റ്റില്‍

മുസഫര്‍ നഗറില്‍ ഇമാമിനെ ആക്രമിച്ച പന്ത്രണ്ട് ഹുന്ദുത്വരേ പോലിസ് അറസ്റ്റ് ചെയ്തു. ഇമാമിന്റെ താടിയില്‍ പിടിച്ച് വലിക്കുകയും ജയ് ശ്രീരാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും ചെയ്ത സംഘത്തിലെ പന്ത്രണ്ട് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് പേരെ ഇമാമിന്റെ പരാതിയില്‍ പിടികൂടിയിട്ടുണ്ടെന്നും ആക്രമണം നടത്തിയെന്ന കേസാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്നും എസ് പി പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. മറ്റേതെങ്കിലും വകുപ്പുകള്‍ ചുമത്തുന്ന കാര്യം അന്വേഷണത്തിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുസാഫര്‍നഗറിലെ ഇമാം ഇമ്‌ലാക്-ഉര്‍-റഹ്മാനെയാണ് മോട്ടോര്‍ സൈക്കിളില്‍ പോകുന്ന സമയത്ത് ഏതാനും ഹിന്ദുത്വര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. അവര്‍ ഇമാമിന്റെ താടി വലിച്ചു പറിക്കാന്‍ ശ്രമിക്കുകയും ജയ് ശ്രീരാം എന്ന ആര്‍എസ്എസ് മുദ്രാവാക്യം മുഴക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ ഉദ്ദേശ്യം ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. മുസാഫര്‍നഗറില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്.
Read More >>