മോദിക്ക് അതൃപ്തി: പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

പാർലമെന്റിറി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയോടാണ് മോദി പേരുകൾ ആവശ്യപ്പെട്ടത്

മോദിക്ക് അതൃപ്തി: പാർലമെന്റിൽ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിമാർ പാർലമെന്റിൽ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ ഹാജരാകാതെ 'മുങ്ങി നടക്കുന്ന' മന്ത്രിമാരുടെ പേരുകൾ വൈകുന്നേരത്തിന് മുമ്പ് നൽകാൽ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി നിർദേശിച്ചു. പാർലമെന്റിറി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയോടാണ് മോദി പേരുകൾ ആവശ്യപ്പെട്ടത്. മന്ത്രിമാർ തങ്ങളുടെ കർത്തവ്യം നിറവേറ്റാൻ പാർലമെന്റിൽ എത്തുന്നില്ല എന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ നടപടി. ഈ രീതി അനുവദിക്കില്ലെന്നു പറഞ്ഞ മോദി നേതാക്കളും മന്ത്രിമാരും രാഷ്ട്രീയ മേഖലയ്ക്ക് അപ്പുറത്ത് പ്രവർത്തിക്കണമെന്നും ഉപദേശിച്ചെന്നു യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വെളിപ്പെടുത്തി.

തങ്ങളുടെ മണ്ഡലത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി മണ്ഡലത്തിലെ ജലക്ഷാമമടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. പ്രദേശിക ഭരണകൂടവുമായി ചേർന്നു പ്രവർത്തിക്കണമെന്നും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും മോദി നിർദ്ദേശിച്ചു. മന്ത്രിമാരും എം.എൽ.എമാരും ഉദ്യോഗസ്ഥരും കൃത്യസമയത്ത് ജോലിക്കെത്തണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.

Read More >>