ലോകകപ്പ് ഇലവന്‍; വില്യംസണ്‍ നായകന്‍

ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും രണ്ടു വീതം താരങ്ങളും ഒരു ബംഗ്ലാദേശ് താരവും ടീമിൽ ഉൾപ്പെടുന്നു.

ലോകകപ്പ് ഇലവന്‍; വില്യംസണ്‍ നായകന്‍

ലോകകപ്പ് പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച താരങ്ങലെ ഉൾപ്പെടുത്തി ഐ.സി.സിയുടെ സ്വപ്‌ന ഇലവൻ പ്രഖ്യാപിച്ചു. കിവീസ് നായകനും ടൂർണമെന്റിലെ താരവുമായ കെയ്ൻ വില്യംസണാണ് ലോകകപ്പ് ഇലവന്റെ നായകൻ. ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിൽ നിന്നു 4 താരങ്ങൾ ടീമിൽ ഇടം പിടിച്ചു. ന്യൂസിലാൻഡിൽ നിന്ന് വില്യംസൻ അടക്കം രണ്ടു താരങ്ങൾ ഇടം നേടി. ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും രണ്ടു വീതം താരങ്ങളും ഒരു ബംഗ്ലാദേശ് താരവും ടീമിൽ ഉൾപ്പെടുന്നു.

ഇംഗ്ലണ്ടിന്റെ ജേസൻ റോയിയും ഇന്ത്യയുടെ രോഹിത് ശർമയാണ് ടീമിലെ ഓപ്പണർമാർ. കെയ്ൻ വില്യംസനെ ടോപ് ഓർഡറിൽ മൂന്നാമതായാണ് ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസ്സൻ, ഇംഗ്ലണ്ടിൻരെ തന്നെ ബെൻ സ്‌റ്റോക്‌സ് എന്നിവരാണ് മധ്യ നിരയിൽ. ഓസീസിന്റെ അലക്‌സ് കാരിയാണ് വിക്കറ്റ് കീപ്പർ. ബാളർ മാരായി ഓസീസിന്റെ മിച്ചൽ സ്റ്റാർക്, ഇംഗ്ലണ്ടിന്റെ ജോഫ്രാ ആർച്ചർ, കിവീസിന്റെ ലോക്കി ഫെർഗ്യൂസൺ, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരും ടീമിലുണ്ട്. 12ാമനായി കിവീസിന്റെ ട്രെന്റ് ബോൾട്ടിന്റെ പേരും ടീമിലുണ്ട്.


Read More >>