താന്‍ പ്രാർത്ഥിക്കില്ല, മഴ പെയ്യാൻ നിങ്ങളൊരുമിച്ച് പ്രാർത്ഥിക്കണമെന്ന് മന്ത്രി എം.എം മണി

പാലക്കുഴ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതികളുടെ ഉൽഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിയുടെ ഉപദേശം

താന്‍ പ്രാർത്ഥിക്കില്ല, മഴ പെയ്യാൻ നിങ്ങളൊരുമിച്ച് പ്രാർത്ഥിക്കണമെന്ന് മന്ത്രി എം.എം മണി

സംസ്ഥാനത്ത് മഴ പെയ്യാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എന്നാൽ നിരീശ്വരവാദി ആയതിനാൽ താൻ പ്രാർത്ഥിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലക്കുഴ പഞ്ചായത്തിൽ ശുദ്ധജല വിതരണ പദ്ധതികളുടെ ഉൽഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

മഴ കുറഞ്ഞതിനാൽ സംസ്ഥാനത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അത് ഒഴിവാക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം. 'മഴ പെയ്യണം, മഴ പെയ്തില്ലേൽ ഞങ്ങൾ ആപത്തിലാണ് എന്ന് പറഞ്ഞ് പ്രാർത്ഥിക്കണം. നിരീശ്വരവാദി ആയതിനാൽ ഞാൻ പ്രാർത്ഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണെന്നും സർവമത പ്രാർത്ഥന ആയാലും കുഴപ്പമില്ലെന്നും മന്ത്രി മണി വ്യക്തമാക്കി.


Read More >>