എഴുതിയ ഉത്തരക്കടലാസുകള്‍ പറന്നെത്തും; യൂണിവേഴ്‍സിറ്റി കോളജിലെ പരീക്ഷാക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ പ്രിന്‍സിപ്പല്‍

വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് ഒരു വിഭാഗം അദ്ധ്യാപകരുടെ സകല പിന്തുണയും ഉണ്ടെന്നും മുൻ പ്രിൻസിപ്പൽ

എഴുതിയ ഉത്തരക്കടലാസുകള്‍ പറന്നെത്തും; യൂണിവേഴ്‍സിറ്റി കോളജിലെ പരീക്ഷാക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ പ്രിന്‍സിപ്പല്‍

യൂണിവേഴ്‍സിറ്റി കോളജിലെ പരീക്ഷാ രീതികളിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തി മുൻ പ്രിൻസിപ്പൽ മോളി മെഴ്‍സിലിൻ. കോപ്പിയടി അടക്കമുള്ള ക്രമക്കേടുകൾ സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്തെങ്കിലും കുറ്റാരോപിതർക്കെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്നും മോളി മെഴ്‍സിലിൻ പറഞ്ഞു. വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്ക് ഒരു വിഭാഗം അദ്ധ്യാപകരുടെ സകല പിന്തുണയും ഉണ്ടെന്നും മുൻ പ്രിൻസിപ്പൽ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയിൽ 'ഉന്നത വിജയം' നേടുന്നത് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മുൻ പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തലുകൾ. ഇത്തര കാര്യങ്ങൾ പരീക്ഷാഹാളിൽ അടക്കം നടക്കുമ്പോൾ പലപ്പോഴും താൻ നിസ്സഹായയായിരുന്നുവെന്നും 2013-2014 അദ്ധ്യയന വർഷം പ്രിൻസിപ്പാൽ ആയിരുന്ന മോളി പറയുന്നു.

വിചിത്രമായ കോപ്പിയടികൾ തുടർക്കഥയാണ്. ജയിലിൽ നിന്ന് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിക്ക് പൊലീസിന് മുന്നിലൂടെയാണ് കോപ്പിയടിക്കാനുള്ള പേപ്പറുകൾ നൽകിയത്.

പുറത്തുനിന്ന് ഉത്തരങ്ങൾ എഴുതിയ മെയിൻ ഉത്തരക്കടലാസ് നൽകുന്നത് കണ്ടാണ് താൻ ഹാളിലെത്തിയത്. ഇവ രണ്ടും വാങ്ങി യൂണിവേഴ്‍സിറ്റിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷം കഴിഞ്ഞ് ഈ വിദ്യാർത്ഥി തന്നെ കണ്ടപ്പോൾ ടീച്ചറുടെ പരാതിക്കു പുല്ലുവിലയേ ഉള്ളൂ എന്നും എല്ലാം ശരിയായിയെന്നും പരിഹസിക്കുകയായിരുന്നു. എസ്.എഫ്.ഐ നേതാവ് നോട്ട്ബുക്ക് വച്ച് എഴുതുന്നതിന് താൻ സാക്ഷിയാണെന്നും മോളി ആരോപിച്ചു.


Read More >>