ശമ്പളമില്ല; കപില്‍ സിബലിന്റെ ചാനലിനെതിരെ മാദ്ധ്യമ പ്രവര്‍ത്തക്ര‍

പിരിച്ചുവിടുമ്പോൾ മൂന്നുമാസത്തെ ശമ്പളം നൽകി വേണം അത് ചെയ്യാനെന്ന ചട്ടം കപിൽ സിബലിന്റെ സ്ഥാപനം പാലിച്ചില്ലെന്നാണ് ആരോപണം.

ശമ്പളമില്ല; കപില്‍ സിബലിന്റെ ചാനലിനെതിരെ മാദ്ധ്യമ പ്രവര്‍ത്തക്ര‍

കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ നേതൃത്വത്തിൽ തുടങ്ങിയ തിരംഗ ടിവി എന്ന ഇംഗ്ലീഷ് ചാനലിൽ നിന്ന് തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുന്നെന്ന് ആക്ഷേപം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തുടങ്ങിയ ഈ ചാനൽ ഒരു മാസത്തെ ശമ്പളം മാത്രം നൽകിയാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്നാണ് ആക്ഷേപം. പിരിച്ചുവിടപ്പെട്ട മാദ്ധ്യമത്തൊഴിലാളികൾ ഈ വിഷയം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കിയിട്ടുണ്ട്. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ബർഖ ദത്ത്, കരൺ ഥാപ്പർ തുടങ്ങിയവരും സിബലിനും ഭാര്യ പ്രമീള സിബലിനുമെതിെര രംഗത്തെത്തി.

ട്വിറ്ററിൽ കപിൽ സിബലിനെ ടാഗ് ചെയ്താണ് തൊഴിലാളികൾ തങ്ങൾ നേരിടുന്ന നീതി നിഷേധത്തെ കുറിച്ച് പറയുന്നത്. മാനേജ്‌മെന്റിലെ മറ്റൊരാളും തങ്ങളുടെ ആവലാതി കേൾക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സിബലിനെ നേരിൽ കാണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും എഡിറ്റേഴ്‌സ് ഗിൽഡിന്റെയും ബി.ജെ.പി ഫോർ ഇന്ത്യയുടെയും ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്യുന്നുണ്ട് തൊഴിലാളികൾ തങ്ങളുടെ ട്വീറ്റുകളിൽ. പിരിച്ചുവിടുമ്പോൾ മൂന്നുമാസത്തെ ശമ്പളം നൽകി വേണം അത് ചെയ്യാനെന്ന ചട്ടം കപിൽ സിബലിന്റെ സ്ഥാപനം പാലിച്ചില്ലെന്നാണ് ആരോപണം.

സ്ഥാപനം രണ്ടുവർഷം തുടർച്ചയായി പ്രവർത്തിക്കുമെന്ന് തുടക്കത്തിൽ കപിൽ സിബൽ നേരിട്ട് ഉറപ്പു തന്നിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം തങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു. വനിതാ ജീവനക്കാർക്കെതിരെ ഇരുവരും മോശമായ രീതിയിൽ പെരുമാറിയെന്നും ആരോപണമുണ്ട്. ഇരുനൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

ഹാർവസ്റ്റ് ടിവി എന്ന പേരിലാണ് തിരംഗ ടിവി ആദ്യം തുടങ്ങിയത്. കേരളത്തിൽ നിന്നുമുള്ള ഒരു ക്രിസ്ത്യൻ ഇവാൻജലിസ്റ്റ് ചാനൽ നിലവിലുള്ളതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനായി തിരംഗ എന്ന പേരിലേക്ക് മാറുകയായിരുന്നു.


Read More >>