മുംബൈയില്‍ നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു; മൂന്ന് മരണം, അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ജീര്‍ണ്ണാവസ്ഥയിലുളള കെട്ടിടങ്ങള്‍ക്ക് കുപ്രസിദ്ധമാണ് മുംബൈ. കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ മുംബൈയിലെ 499 കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.

മുംബൈയില്‍ നൂറ് വര്‍ഷം പഴക്കമുള്ള  കെട്ടിടം തകര്‍ന്നുവീണു; മൂന്ന് മരണം, അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

താനെ ജില്ലയിലെ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. സ്ത്രീകളും കുട്ടികളും അടക്കം അമ്പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 11:40നായിരുന്നു സംഭവം. ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് കൂടെ സ്ഥലത്തെത്തിയുട്ടുണ്ട്.

കെട്ടിടത്തില്‍ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നൂറു വര്‍ഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനോടകം പത്തോളം അഗ്‌നിശമനസേനകളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് നിഗമനം.

കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതിന് അടുത്തുള്ള കെട്ടിടങ്ങളും ജീര്‍ണ്ണാവസ്ഥയിലുള്ളതാണ്.

ജീര്‍ണ്ണാവസ്ഥയിലുളള കെട്ടിടങ്ങള്‍ക്ക് കുപ്രസിദ്ധമാണ് ബംഗ്ലാദേശിലെ ദാക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ മുംബൈ. കഴിഞ്ഞ മെയില്‍ നടത്തിയ പരിശോധനയില്‍ മുംബൈയിലെ 499 കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതിന്റെ എണ്ണം 619 ആയിരുന്നു.
Read More >>