ചൈനയുടെ കടം ഉയരുന്നു
| Updated On: 19 July 2019 1:33 PM GMT | Location :
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ്(ഐ.ഐ.എഫ്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്
സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള തീവ്ര ശ്രമത്തിനിടയിലും ചൈനയുടെ കടം മൊത്തം ആഭ്യന്തര ഉല്പാദന(ജി.ഡി.പി)ത്തിന്റെ 300 ശതമാനമായി ഉയർന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ്(ഐ.ഐ.എഫ്). 2019ലെ ആദ്യ പാദത്തിലെ ജി.ഡി.പി കണക്കു പ്രകാരം ചൈനയിലെ മൊത്തം കോർപ്പറേറ്റ്, ഗാർഹിക കടം 303 ശതമാനമായി ഉയർന്നു. മുൻ വർഷം ഇക്കാലയളവിൽ ഇത്297 ശതമാനമായിരുന്നു എന്ന് ഐ.ഐ.എഫ് പറയുന്നു. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ വ്യവസായ അസോസിയേഷനാണ് ഐ.ഐ.എഫ്. രണ്ടാം പാദത്തിൽ ചൈനയുടെ വളർച്ചാ നിരക്ക് 6.2 ശതമാനമാണ്. 27 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യു.എസ്സുമായുള്ള വ്യാപാര പ്രശ്നങ്ങളാണ് ചൈനയുടെ വളർച്ചാനിരക്കിനെ ബാധിച്ചത്.