സ്‌കൂൾ വിദ്യാർത്ഥികളെ പാർട്ടി അംഗങ്ങളാക്കി ബി.ജെ.പി എം.എൽ.എ

അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാർട്ടി ചിഹ്നം പതിപ്പിച്ച ഷാൾ പുതയ്ക്കാനുമാണ് കുട്ടികളോട് സുശീൽ സിങ് ആവശ്യപ്പെട്ടത്.

സ്‌കൂൾ വിദ്യാർത്ഥികളെ പാർട്ടി അംഗങ്ങളാക്കി ബി.ജെ.പി എം.എൽ.എ

പാർട്ടി അംഗത്വത്തിലേക്കുള്ള ആളുകളുടെ ക്വാട്ട തികയ്ക്കാൻ സ്‌കൂളിൽ അംഗത്വ ഫോം വിതരണം ചെയ്ത് ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നിന്നുള്ള എം.എൽ.എ സുശീൽ സിങ്ങാണ് അംഗത്വം തികയ്ക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അംഗത്വ ഫോം വിതരണം ചെയ്തത്.

അംഗത്വ ഫോം പൂരിപ്പിച്ചു തരാനും പാർട്ടി ചിഹ്നം പതിപ്പിച്ച ഷാൾ പുതയ്ക്കാനുമാണ് കുട്ടികളോട് സുശീൽ സിങ് ആവശ്യപ്പെട്ടത്. ക്ലാസ് മുറിയിലെത്തി കുട്ടികളെ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുന്ന സുശീൽ സിങ്ങിന്റെ വിഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെക്കൊണ്ട് പാർട്ടി പ്രതിജ്ഞ ചൊല്ലിക്കുന്ന എം.എൽ.എ ക്ലാസ് നടക്കുന്ന സമയത്താണ് അംഗത്വ ഫോം വിതരണ പരിപാടി സംഘടിപ്പിച്ചത്. ഇതിനു വേണ്ടി ക്ലാസ് നിർത്തിവെക്കുകയും ചെയ്തു. സായദ്രാജ പ്രദേശത്തെ പ്രദേശത്തെ 10, +1,+2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് എം.എൽ.എ അംഗത്വം 'നൽകിയത്'.

സുശീൽ സിങ് ഈ പ്രദേശത്തെ 'മസിൽമാൻ' ആണെന്നും അതുകൊണ്ട് ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ നിൽക്കില്ലെന്നും സ്‌കൂളിലെ അദ്ധ്യപകൻ പറഞ്ഞു.

പാർട്ടിയിൽ ചേർക്കേണ്ട അംഗങ്ങളുടെ ക്വാട്ട ഓരോ നേതാക്കൾക്കും ബി.ജെ.പി നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഇതു തികയ്ക്കാനാണ് നേതാക്കൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി ഭാരവാഹി പറഞ്ഞു.

Read More >>