​​ഗ്രാമങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ഉപഭോക്തൃ ഉല്പന്ന വിപണി തളരുന്നു

കാർഷികമേഖലയിലെ ഇടിവും കാലംതെറ്റിയ കാലാവസ്ഥയും വരുമാനത്തിലുണ്ടായ ഇടിവുമാണ് ഗ്രാമീണരുടെ ഉപഭോഗം കുറയാൻ ഇടായക്കിയത്.

​​ഗ്രാമങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ഉപഭോക്തൃ ഉല്പന്ന വിപണി തളരുന്നു

ഇന്ത്യയിലെ ഉപഭോക്തൃ ഉല്പന്ന വിപണിയുടെ(എഫ്എംസിജി) വളർച്ച മന്ദഗതിയിലെന്നു വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ. റിപ്പോർട്ടു പ്രകാരം ഗ്രാമീണ മേഖലയിൽ ഉപഭോഗം കുറഞ്ഞതാണ് വിപണിയെ തളർത്തിയത്. 2019 ഏപ്രിൽ - ജൂൺ പാദത്തിൽ എഫ്എംസിജി വളർച്ചാ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം താഴ്ന്നു. 2018 ജൂലായ്-സെപ്തംബർ കാലത്ത് 16.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 2019 ന്റെ ആദ്യ ആറുമാസത്തിൽ വളർച്ച 12 ശതമാനമായിരുന്നു.

കാർഷികമേഖലയിലെ ഇടിവും കാലംതെറ്റിയ കാലാവസ്ഥയും വരുമാനത്തിലുണ്ടായ ഇടിവുമാണ് ഗ്രാമീണരുടെ ഉപഭോഗം കുറയാൻ ഇടായക്കിയത്. ഇതിന്റ ആഘാതം കൂടുതൽ നേരിടേണ്ടിവരുന്നത് ചെറുകിട ഉല്പാദകരും കച്ചവടക്കാരുമാണ്. ഗ്രാമീണ വിപണികളിൽ നിന്നാണ് വിൽപ്പനയിൽ അധികവും ലഭിക്കുന്നതെന്ന് പാർലെ പ്രൊഡക്ട്‌സ് സീനിയർ കാറ്റഗറി ഹെഡ് ബി കൃഷ്ണ റാവു പറഞ്ഞിരുന്നു. ഉപഭോ​ഗം കുറയുന്നത് കമ്പനികളേയും ബാധിക്കും. ഭക്ഷ്യ- ഭക്ഷ്യേതര വിഭാഗങ്ങളിൽ ഒരുപോലെ മാന്ദ്യം നേരിടുന്നതായി വ്യാപാരികൾ പറയുന്നു.

രാജ്യത്തെ വടക്ക്, പടിഞ്ഞാറൻ മേഖലകളാണ് മാന്ദ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മാന്ദ്യം രേഖപ്പെടുത്തിയിരിക്കുന്നത്

Read More >>