ചാമ്പ്യന്‍സ് ലീഗ് തോല്‍വി: 10 താരങ്ങളെ വില്‍ക്കാനൊരുങ്ങി ബാഴ്സ

സാമുവൽ ഉംറ്റിറ്റി, ഫിലിപ് കുട്ടിഞ്ഞോ, ഇവാൻ റാക്കിട്ടിച്ച് എന്നീ പ്രമുഖതാരങ്ങൾ പട്ടികയിലുണ്ടെന്നാണ് വിവരം.

ചാമ്പ്യന്‍സ് ലീഗ് തോല്‍വി:  10 താരങ്ങളെ വില്‍ക്കാനൊരുങ്ങി ബാഴ്സ

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോടെറ്റ തോൽവിക്ക് പിന്നാലെ ബാഴ്സലോണ ടീമിൽ വൻ അഴിച്ചുപണി. പത്ത് താരങ്ങളെ എങ്കിലും വിൽക്കാനാണ് സാദ്ധ്യതയെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

സാമുവൽ ഉംറ്റിറ്റി, ഫിലിപ് കുട്ടിഞ്ഞോ, ഇവാൻ റാക്കിട്ടിച്ച് എന്നീ പ്രമുഖതാരങ്ങൾ പട്ടികയിലുണ്ടെന്നാണ് വിവരം. നിലവിലെ മികച്ച പ്രതിരോധ താരമായ ഉംറ്റിറ്റിയ്ക്കും മുന്നേറ്റ താരങ്ങളായ കുട്ടിഞ്ഞോയ്ക്കും റാക്കിട്ടിച്ചിനും പകരം ആരാണ് ടീമിലെത്തുകയെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ചാമ്പ്യൻസ് ലീഗിൽ മാത്രമാണ് ബാഴ്സലോണക്ക് ഈ സീസണിൽ മികവ് പുലർത്താൻ കഴിയാതിരുന്നത്. ലാലിഗയിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഇതോടെ ഈ സീസണിലെ ലാലിഗ കിരീടം അനായാസം ബാഴ്സ നേടി. ഇതോടൊപ്പം ഈ മാസം അവസാനം നടക്കുന്ന കോപ്പ ഡെൽ റേ ഫൈനലിലും ടീം ഇടം നേടി. വലൻസിയയാണ് ഫൈനലിൽ ബാഴ്സയുടെ എതിരാളി.

Read More >>