ബംഗാളിലെ 107 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് ബിജെപി നേതാവ് മുകുള്‍ റായ്

അതേസമയം 107 എംഎല്‍എമാരില്‍ ത്രിണമൂല്‍ എംഎല്‍എമാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സ്, സിപിഎം അംഗങ്ങളുമുണ്ടെന്നും സൂചന

ബംഗാളിലെ 107 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് ബിജെപി നേതാവ് മുകുള്‍ റായ്

ബംഗാളിലെ 107 എംഎല്‍എമാര്‍ തങ്ങളുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞെന്ന് ബംഗാള്‍ ബിജെപി ഘടകത്തിലെ മുതിര്‍ന്ന നേതാവ് മുകുള്‍ റായ്. അവരില്‍ മിക്കവരും ത്രിണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നാണെന്നും അവര്‍ ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും മുകുള്‍ റായ്.

ത്രിണമൂലില്‍ നിന്ന് എംഎല്‍എമാര്‍ക്കു പുറമേ ജില്ലാ നേതാക്കള്‍ മറ്റ് പ്രധാനപ്പട്ടെ സ്ഥാനങ്ങള്‍ വഹിക്കുന്നവരും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ത്രിണമൂല്‍ അംഗങ്ങള്‍ക്ക് മമതാ ബാനര്‍ജിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ സ്വന്തം വഴിക്കാണ് കാര്യങ്ങള്‍ നടത്തുന്നത്. എല്ലാവര്‍ക്കും മടുത്തുകഴിഞ്ഞെന്നും റോയ് റിപോര്‍ട്ടര്‍മാരോട് പറഞ്ഞു.

അതേസമയം 107 എംഎല്‍എമാരില്‍ ത്രിണമൂല്‍ എംഎല്‍എമാര്‍ മാത്രമല്ല, കോണ്‍ഗ്രസ്സ്, സിപിഎം അംഗങ്ങളുമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ആറ് ടിഎംസി എംഎല്‍എമാരും ഓരോ കോണ്‍ഗ്രസ്, സിപിഎം എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Read More >>