സോഷ്യല്‍മീഡിയയില്‍ പിണറായിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്ത് 149 പേര്‍ക്കൈതിരേ; പിണറായിയെ ആദിത്യനാഥിനോടുപമിച്ച് ചെന്നിത്തല

നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല

സോഷ്യല്‍മീഡിയയില്‍ പിണറായിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്ത് 149 പേര്‍ക്കൈതിരേ; പിണറായിയെ ആദിത്യനാഥിനോടുപമിച്ച് ചെന്നിത്തല

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുവെന്നാരോപിച്ച് 149 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. യുപിയില്‍ സംഭവിക്കുന്നതു തന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പങ്കുവച്ചുവെന്ന് ആരോപിച്ച് അറസ്റ്റിലായ മൂന്ന് പത്രപ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 12 സംസ്ഥാനജീവനക്കാരും ഒരു കേന്ദ്ര ജീവനക്കാരനും ഇതിലുള്‍പ്പെടുന്നു. 41 പേര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ അടക്കുമുള്ള ശിക്ഷാനടപടികളും വകുപ്പുതല അന്വേഷണവും നടക്കുന്നു. ശബരിമല വിഷയത്തില്‍ പിണറായി വിജയനെ വിമര്‍ശിച്ച 26 പേര്‍ക്കെതിരേയും അപകീര്‍ത്തികരമായ പരാമര്‍ശത്തിന് കേസെടുത്തിട്ടുണ്ട്.

വി ടി ബലറാം, എം കെ മുനീര്‍ എന്നിവര്‍ കഴിഞ്ഞ ജനുവരിയില്‍ നിയമസഭയില്‍ എഴുതിക്കൊടുത്ത ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം മുഖ്യമന്ത്രി തനിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ മാത്രമേ കണക്കിലെടുക്കുന്നുള്ളു. അപകീര്‍ത്തികരമായ പരാമര്‍ശനം നടത്തിയതിനെതിരേ താനടക്കമുള്ള കോണ്‍ഗ്രസ്സുകാര്‍ പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ചെന്നിത്തല ആരോപിച്ചു.

Read More >>