വോട്ടിന് പണമെറിഞ്ഞ് ദിനകരപക്ഷവും; എ.എം.എം.കെ നേതാവിൽനിന്നും 1.5 കോടി പിടിച്ചെടുത്തു

ഓരോ വോട്ടർമാർക്കും 300രൂപ വീതം നൽകാനായിരുന്നു പദ്ധതി.

വോട്ടിന് പണമെറിഞ്ഞ് ദിനകരപക്ഷവും; എ.എം.എം.കെ നേതാവിൽനിന്നും 1.5 കോടി പിടിച്ചെടുത്തു

ആണ്ടിപ്പട്ടി: തമിഴ്‌നാട്ടിലെ ആണ്ടിപ്പട്ടിയിൽ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ) പാർട്ടി പ്രവർത്തകന്റെ വസതിയിൽനിന്നും ആദായനികുതി വകുപ്പ് കണക്കിൽപ്പെടാത്ത 1.48 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞവർഷമായിരുന്നു ടി.ടി.വി ദിനകര പക്ഷം എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്തുപോയത്. ആണ്ടിപ്പട്ടി മണ്ഡലത്തിൽ നാളെ ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ കൂടെ നിയമസഭാ പെതെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് 1.48 കോടി അനധികൃത പണം പിടിച്ചെടുത്തത്.

94 പാക്കറ്റുകളിലാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ കൂടെ വാർഡ് നമ്പറും വോട്ടർ നമ്പറും സൂചിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഓരോ വോട്ടർമാർക്കും 300രൂപ വീതം നൽകാനായിരുന്നു പദ്ധതി. വെല്ലൂരിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൂക്ഷിച്ച കണക്കിൽപ്പെടാത്ത പണം അധികൃതർ പിടിച്ചെടുത്തതിനെ തുടർന്ന് ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനു തുടർച്ചയായാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പ് ശക്തമായ തെരച്ചിൽ ആരംഭിച്ചത്. തെരച്ചിൽ പുലർച്ചെ 5.30വരെ നീണ്ടു. ആണ്ടിപ്പട്ടി മണ്ഡലത്തിൽ വിതണംചെയ്യാനാണ് തുക സൂക്ഷിച്ചിരുന്നതെന്ന് ആദായനികുതി വകുപ്പ് ഓഫിസർ ബി. മുരളി കുമാർ പറഞ്ഞു.

Read More >>