കൂറുമാറാന്‍ 25 കോടി; ബി.ജെ.പിയ്ക്കെതിരേ കമല്‍നാഥ്

10 മുതൽ 25 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

കൂറുമാറാന്‍ 25 കോടി; ബി.ജെ.പിയ്ക്കെതിരേ കമല്‍നാഥ്

ഭോപ്പാൽ: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കവുമായി ബി.ജെ.പി. കോൺഗ്രസ്സിന്റെ 10ലധികം എം.എൽ.എമാർക്ക് ബി.ജെ.പി പണവും സ്ഥാനങ്ങളും വാഗ്ദാനം നൽകിയെന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ആരോപണം. 230 അംഗ നിയമസഭയിൽ 114 എം.എൽ.എമാരാണ് കോൺഗ്രസ്സിനുള്ളത്. 109 അംഗങ്ങളാണ് ബി.ജെ.പിയ്ക്ക്. 10 മുതൽ 25 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതിപക്ഷ നേതവായ ബി.ജെ.പിയുടെ ഗോപാൽ ഭാർഗവ് ഗവർണ്ണർക്ക് കത്തയച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും എം.എൽ.എമാരിൽ വിശ്വാസമുണ്ടെന്നും കമൽനാഥ് പറഞ്ഞു. എക്‌സിറ്റ് പോളുകളെല്ലാം എന്റർടൈൻമെന്റ് പോളുകളാണെന്നും കമൽനാഥ് പരിഹസിച്ചു.

Read More >>