ഡല്‍ഹിയിൽ വീണ്ടും അഗ്നിബാധ; 250 കുടിലുകൾ ചാമ്പലായി

അഗ്നിബാധയിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ആളുകൾ ഇറങ്ങിയോടിയത് വൻ ദുരന്തം ഒഴിവാക്കി.

ഡല്‍ഹിയിൽ വീണ്ടും അഗ്നിബാധ; 250 കുടിലുകൾ ചാമ്പലായി

ന്യൂഡൽഹി: കരോൾ ബാഗ് തീപ്പിടിത്തത്തിനു പിന്നാലെ ഡൽഹിയിൽ വീണ്ടും വൻ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 250 കുടിലുകൾ കത്തിനശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്നിശമനസേനാ യൂണിറ്റുകൾ തീ നിയന്ത്രണ വിധേയമാക്കി.

അഗ്നിബാധയിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടർന്ന് തുടങ്ങിയപ്പോൾ തന്നെ ആളുകൾ ഇറങ്ങിയോടിയത് വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ പുലർച്ചെ കരോൾ ബാഗിലുണ്ടായ തീപ്പിടിത്തത്തിൽ മൂന്ന് മലയാളികളടക്കം പതിനേഴ് പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Read More >>