മസ്തിഷ്‌കജ്വരം; ഒരു മാസത്തിൽ മുസാഫർപൂരിൽ മരിച്ചത് 43 കുട്ടികൾ

കുട്ടികൾ കുട്ടികൾ മരിച്ചത് ഹൈപ്പോഗ്ലൈസീമിയ (രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്നത്) മൂലമാണെന്നാണ് സർക്കാർ വാദം.

മസ്തിഷ്‌കജ്വരം; ഒരു മാസത്തിൽ മുസാഫർപൂരിൽ മരിച്ചത് 43 കുട്ടികൾ

ബിഹാറിലെ മുസാഫർപൂരിൽ ജൂണിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ചത് 43 കുട്ടികൾ. എന്നാൽ കുട്ടികൾ കുട്ടികൾ മരിച്ചത് ഹൈപ്പോഗ്ലൈസീമിയ (രക്തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്നത്) മൂലമാണെന്നാണ് സർക്കാർ വാദം. ഹൈപ്പോഗ്ലൈസീമിയ മസ്തിഷ്‌കജ്വരത്തിന്റെ ഒരു പ്രധാന ലക്ഷണമാണെന്നു ഡോക്ടർമാർ പറയുന്നു.

മസ്തിഷ്‌കജ്വരത്തെ തുടർന്നു മുസാഫർപൂരിലെ രണ്ടു ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത 10 വയസ്സിനു താഴെയുള്ള 43 കുട്ടികളാണ് ഒരു മാസത്തിനുള്ളിൽ മരിച്ചത്.

സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കടക്കം വിദഗ്ധ നിർദ്ദേശവും മരുന്നുകളും എത്തിക്കാൻ ആരോഗ്യവകുപ്പിനു നിർദ്ദേശം നൽകി. ഇത്തരം കേസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പരിശീലനം നൽകാനും ഉത്തരവിട്ടു. ഏഴംഗ കേന്ദ്ര സർക്കാർ വിദഗ്ധ സംഘം ആശുപത്രിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.

ജനുവരി മുതൽ പത്തു വയസ്സിനു താഴെയുള്ള 172 കുട്ടികളെയാണ് രണ്ടു ആശുപത്രികളിലായി അഡ്മിറ്റ് ചെയ്തത്. അതിൽ 157 പേരേ അഡ്മിറ്റ് ചെയ്തത് ജൂൺ ഒന്നിനു ശേഷമാണ്. എല്ലാ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതും ജൂണിലാണ്. ശ്രീ കൃഷ്ണ മെഡിക്കൽ കോളജ് ജനുവരി മുതൽ 117 കുട്ടികളെയാണ് അഡ്മിറ്റ് ചെയ്തത്. ജൂണിൽ അഡ്മിറ്റ് ചെയ്ത 102 കുട്ടികളിൽ 36 പേർ മരണത്തിനു കീഴടങ്ങി.

കെജരിവാൾ മാത്രിസാദൻ ആശുപ്രതിയിൽ ജൂണിൽ 55 കുട്ടികളെ പ്രവേശിപ്പിച്ചു.ഇതിൽ ഏഴു കുട്ടികൾ മരണപ്പെട്ടു. നിലവിൽ കെജരിവാൾ മാത്രിസാദനിൽ നാലു കുട്ടികളും ശ്രീ കൃഷ്ണ മെഡിക്കൽ കോളജിൽ ആറു കുട്ടികളും ഗുരുതരാവസ്ഥയിലാണ്. രോഗം ഭേദമായ 41 കുട്ടികളെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടികളിൽ മിക്കവരും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

1994 ലാണ് മുസാഫർപൂരിൽ മസ്തിഷ്‌കജ്വരം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2012ൽ 120വും 2014ൽ 90ഉം കുട്ടികൾ മസ്തിഷ്‌കജ്വരം മൂലം മരിച്ചിരുന്നു.

Read More >>