കാലാവസ്ഥാ വ്യതിയാനം തവളകൾക്കു ഭീഷണി; 50 വർഷത്തിനികം തവളകൾ ഇല്ലാതാകുമെന്ന് പഠനം

ഗ്ലോബൽ ചെയ്ഞ്ച് ബയോളജിയാണ് പഠനം പ്രസിദ്ധീകരിച്ചത്.

കാലാവസ്ഥാ വ്യതിയാനം തവളകൾക്കു ഭീഷണി; 50 വർഷത്തിനികം തവളകൾ ഇല്ലാതാകുമെന്ന് പഠനം

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം ബ്രിട്ടനിലെ തവളകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം. ചൂട് കൂടുന്നതിനെത്തുടർന്ന് പ്രത്യേക തരം വൈറസ് തവളകളെ പിടികൂടുന്നതായും അടുത്ത 50 വർഷത്തിനുള്ളിൽ ഇവയ്ക്ക് പൂർണ്ണ നാശം സംഭവിക്കുമെന്നുമാണ് പഠനം പറയുന്നത്. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്‌സിറ്റി, പ്ലൈമൗത്ത് യൂണിവേഴ്‌സിറ്റി എന്നിവർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗ്ലോബൽ ചെയ്ഞ്ച് ബയോളജിയാണ് പഠനം പ്രസിദ്ധീകരിച്ചത്.

ലോകത്ത് ആകമാനം 10ൽ നാലു തവളകളും രോഗബാധയാലോ വാസസ്ഥലങ്ങൾ നശിച്ചതിനാലോ കാലാവസ്ഥാ വ്യതിയാനം മൂലമോ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബ്രിട്ടനിലെ 80 ശതമാനത്തോളം തവളകൾ നശിച്ചെന്നും അടുത്ത 50 വർഷത്തിനകം താപനില വർദ്ധിക്കുന്നതിനനുസരിച്ച് ബ്രിട്ടനിലാകെ ഈ വൈറസ് വ്യാപിക്കുമെന്നും പഠനം പറയുന്നു. കുളങ്ങളുടെ ആഴം കൂട്ടുന്നതുൾപ്പെടെ തവളകൾക്ക് പരമാവധി തണുപ്പ് ലഭിക്കുന്ന പരിസ്ഥിതി സൃഷ്ടിച്ചാൽ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Read More >>