സി.പി ജലീലിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നല്‍ക്കാനും പൊലീസിന് മടി

സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സി.പി റഷീദ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്നറിയാന്‍ എഫ്.ഐ.ആറിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും കോപ്പിയും ആണ് സി.പി റഷീദ് ആവശ്യപ്പെട്ടത്.

സി.പി ജലീലിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നല്‍ക്കാനും പൊലീസിന് മടി

പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ബന്ധുകള്‍ക്ക് നല്‍ക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സി.പി റഷീദ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്നറിയാന്‍ എഫ്.ഐ.ആറിന്റെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും കോപ്പിയും സി.പി റഷീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ രേഖകള്‍ നല്‍ക്കാന്‍ രണ്ടു ദിവസം കൂടി പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

തിങ്കളാഴ്ച കോടതി ചേരുമ്പോള്‍ ഈ രേഖകള്‍ സഹോദരന് നല്‍കേണ്ടി വരും. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകള്‍ക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പൊലീസിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടില്ല. കേസിന്റെ രേഖകള്‍ നല്‍ക്കാന്‍ പൊലീസ് മടക്കുന്നത് ശാസ്ത്രീയ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന സംശയത്തിലാണ് ബന്ധുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും.

കഴിഞ്ഞ ദിവസം സി.പി ജലീലിന്റെ മരണത്തിലെ വസ്തുതകള്‍ അറിയാന്‍ വയനാട്ടിലെത്തിയ വസ്തുതാന്വേഷണ സംഘത്തിനും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഗ്രോ വാസു, പൗരന്‍, ഗോപാല്‍, തുഷാര്‍, രാജ, ഹരി എന്നിവരങ്ങിയ 13 അംഗ വസ്തുതാന്വേഷണ സംഘ കഴിഞ്ഞ ദിവസം വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിലെത്തിയത്. എന്നാല്‍ സംഘത്തെ പൊലീസും ആളുകളും ചേര്‍ന്ന് തടയുകയായിരുന്നു.

ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നും രേഖകള്‍ ലഭിക്കുന്നതുവരെ നിയമപോരാട്ടം നടത്താനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം.

Read More >>