20 ലക്ഷം കാട്ടുപൂച്ചകളെ കൊന്നുകളയാന്‍ ഓസ്‌ട്രേലിയ

ചില പരിസ്ഥിതി സംഘടനകൾ അല്ലാതെ മറ്റാരും ഓസ്‌ട്രേലിയൻ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. പക്ഷെ 5 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി ഓസ്‌ട്രേലിയ മാറ്റി വച്ചിട്ടുള്ളത്.

20 ലക്ഷം കാട്ടുപൂച്ചകളെ കൊന്നുകളയാന്‍ ഓസ്‌ട്രേലിയ

കാൻബറ: കാട്ടുപൂച്ചകൾ പെറ്റുപെരുകികുന്നത് തടയാൻ നടപടിയുമായി ഓസ്‌ട്രേലിയ. 2020 ആകുമ്പോഴേയ്ക്കും 20 ലക്ഷം കാട്ടുപൂച്ചകളെയെങ്കിലും കൊന്നു കളയാനാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. പൂച്ചകൾ ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന നാശനഷ്ടങ്ങൾ തന്നെയാണ് ഇവയെ കൊല്ലാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് ഓസ്‌ട്രേലിയയുടെ വാദം.

30 മുതൽ 60 ലക്ഷം വരെ കാട്ടുപൂച്ചകൾ ഓസ്‌ട്രേലിയയിൽ ഉണ്ടെന്നാണു കണക്ക്. സസ്തനികളിൽ 80 ശതമാനത്തെയും പക്ഷികളിൽ 45 ശതമാനത്തെയും ലോകത്തു മറ്റെവിടെയും കാണനാകില്ല. ഈ സസ്തനികളിൽ ഭൂരിഭാഗവും എലികളെ പോലുള്ള ചെറുജീവികളാണ്. ഇവയും നിരവധിയിനം പക്ഷികളും കാട്ടുപൂച്ചകളുടെ പ്രധാന ഇരകളായിരുന്നു.

കാര്യമായ ശത്രുക്കളില്ലാതെ കാട്ടുപൂച്ചകൾ പെറ്റുപെരുകാൻ തുടങ്ങിയതോടെയാണ് ഓസ്‌ട്രേലിയയുടെ അമൂല്യമായ ജൈവവ്യവസ്ഥയ്ക്ക് ഇവ സാരമായ ഭീഷണിയായി മാറിയത്. ഈ പൂച്ചകൾ ദിവസേന കൊല്ലുന്നത് ഏതാണ്ട് 14 ലക്ഷം പക്ഷികളെയാണ്. ഒപ്പം 17 ലക്ഷം ഇഴജന്തുക്കളെയും. ഓസ്‌ട്രേലിയയുടെ ഒദ്യോഗിക പാരിസ്ഥിതിക ഏജൻസിയുടെ കണക്കാണിത്. ഇവയെ കൂടാതെ മുയലുകൾ ഉൾപ്പടെയുള്ള സസ്തനികളും പൂച്ചകൾ മൂലം ദിവസേന കൊല്ലപ്പെടുന്നുണ്ട്. ഈ കണക്കുകളെല്ലാം ചൂണ്ടിക്കാണിച്ചാണ് ഓസ്‌ട്രേലിയയുടെ പരിസ്ഥിതിവകുപ്പ് പൂച്ചകളെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതി വിശദീകരിക്കുന്നത്. ഏതാനും ചില പരിസ്ഥിതി സംഘടനകൾ അല്ലാതെ മറ്റാരും ഓസ്‌ട്രേലിയൻ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല. പക്ഷെ 5 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ പദ്ധതിക്കു വേണ്ടി ഓസ്‌ട്രേലിയ മാറ്റി വച്ചിട്ടുള്ളത്.

Read More >>