കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ: രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ അഞ്ചോ ആറോ സീറ്റുകളില്‍ മാത്രമേ അന്തിമ തീരുമാനമാകാത്തതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ: രമേശ് ചെന്നിത്തല

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പ് മാദ്ധ്യമങ്ങളോടാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകുന്നേരം നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാര്‍ഥികളുടെകാര്യത്തില്‍ പൂര്‍ണ്ണ ചിത്രം വരും. നാളെ പ്രഖ്യാപനവും ഉണ്ടാകും. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ അഞ്ചോ ആറോ സീറ്റുകളില്‍ മാത്രമേ അന്തിമ തീരുമാനമാകാത്തതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിങ് എം.പിമാരെല്ലാം മല്‍സരിക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല വ്യക്തമാക്കി. ആര്‍.എം.പിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും നടത്തിയിട്ടില്ലെന്നും പി.ജെ ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പീഡന കേസെടുത്തത്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

Read More >>